കൊച്ചി: സ്കൂൾ പ്രവൃത്തിദിനം 220 ആക്കിയതിനെതിരെ ഹൈകോടതിയിൽ ഹരജി. പ്രതിപക്ഷ അധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹരജി ബുധനാഴ്ച പരിഗണിച്ചേക്കും. തീരുമാനം സർക്കാർ ഏകപക്ഷീയമായി നടപ്പാക്കുന്നതായി ആരോപിച്ചാണ് ഹരജി.
സ്വകാര്യ സ്കൂൾ മാനേജർ നൽകിയ ഹരജിയെത്തുടർന്ന് അധ്യയനദിവസം ഉയർത്തുന്ന കാര്യം പരിഗണിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ബന്ധപ്പെട്ടവരെ കേട്ടശേഷം വേണം തീരുമാനമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, അധ്യാപകരടക്കമുള്ളവരുടെ അഭിപ്രായം സർക്കാർ തേടിയിട്ടില്ല. തീരുമാനം നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ, മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.