ബൈക്കപകടത്തില്‍ ഫാര്‍മസി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ചോറ്റാനിക്കര (എറണാകുളം): ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കല്‍ പുത്തൂര്‍ അട്ടേരി വടക്കേതില്‍ മുഹമ്മദ് കുട്ടി മകന്‍ മുഹമ്മദ് ഫൈസല്‍ (24) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി പത്തരയോടെ ചോറ്റാനിക്കര ആശുപത്രിപ്പടിയ്ക്ക് സമീപമായിരുന്നു അപകടം. വരിക്കോലി കെമിസ്റ്റ് കോളജ് ഓഫ് ഫാര്‍മസി വിദ്യാര്‍ഥിയായ മുഹമ്മദ് ഫൈസല്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ബൈക്കില്‍ മടങ്ങി വരികയായിരുന്നു. ഇതിനിടെ, ഇടറോഡില്‍നിന്നും റോഡിലേക്ക് പ്രവേശിച്ച കാറിൽ ഫൈസല്‍ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഫൈസലിനെ ഉടന്‍ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: പാത്തുമ്മ. സഹോദരങ്ങള്‍: സൗദത്ത്, ഉമ്മു ഹബീബ, നസീമ, അലി അക്ബര്‍, അലി അസ്‌കര്‍, അബ്ദുല്‍ അസീസ്, ഫൗസിയ, അബ്ദുല്‍ റഷീദ്, ശരീഫ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Tags:    
News Summary - Pharmacy student dies in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.