പയ്യന്നൂർ: പിലാത്തറയിൽ ബുധനാഴ്ച നടന്ന കവർച്ചയുടെ നിരീക്ഷണ കാമറ ദൃശ്യം പൊലീസിന് ലഭിച്ചു. ദൃശ്യം പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പരിയാരം മെഡിക്കൽ കോളജ് പൊലീസ്. മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് പരിയാരം പൊലീസ് സ്റ്റേഷന് പരിധിയില്‍ വീണ്ടും കവർച്ച നടന്നത്. പിലാത്തറയിലെ വ്യാപാരിയും മുസ് ലിം ലീഗ് നേതാവുമായ നജ്മുദ്ദീന് പിലാത്തറയുടെ ഉടമസ്ഥതയിലുള്ള ചായ് കോര്‍ണര്‍ എന്ന കടയിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ 5.30 ന് കട തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിച്ചതായി കണ്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 5750 രൂപ, 35,000 രൂപയുടെ സിഗരറ്റ്, സോപ്പ്, ടൂത്ത് പേസ്റ്റ്, നോട്ടു ബുക്കുകള്‍ എന്നിവ മോഷണം പോയതായി കണ്ടെത്തി.
കഴിഞ്ഞദിവസം പരിയാരം പൊലീസ് സ്റ്റേഷനടുത്ത് ചെറുതാഴം കഫേയില്‍ കയറിയ കള്ളന് മേശയുടെ പൂട്ട് തകര്‍ത്ത് 200 രൂപയുടെ ചില്ലറ നാണയങ്ങള്‍ കവർന്നിരുന്നു. പിന്നീട് പുതിയ പൂട്ട് ഇട്ടശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 26 പ്രമാദമായ കവര്‍ച്ച നടന്ന പരിയാരം പൊലീസ് പരിധിയില്‍ ആകെ പിടികൂടിയത് ചിതപ്പിലെ പൊയില്‍ വീട് കുത്തിത്തുറന്ന് നടത്തിയ കവര്‍ച്ച മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.