ഫ്രാൻസിൽനിന്നും എത്തിയ തീർഥാടക ശബരിമലയിൽ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല: ശബരിമല ദർശനത്തിനായി ഫ്രാൻസിൽ നിന്നും എത്തിയ തീർഥാടക ഹൃദയാഘാതം മൂലം മരിച്ചു. ഫ്രാൻസ് നോയിസിലേസെക് സ്വദേശി പെരിമ്പലക്ഷ്മി നാഗരത്നം (73 ) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ നീലിമല കയറ്റത്തിനിടെ കുഴഞ്ഞുവീണ പെരിമ്പലക്ഷ്മിയെ ഡോളിയിൽ സമീപത്തെ എമർജൻസി മെഡിക്കൽ സെൻററിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം തുടർ നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - pilgrim from France died of heart attack at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.