ക്രമസമാധാനം ഭദ്രം; സംഘർഷത്തിന്​  സംഘ്​ പരിവാർ ശ്രമിക്കുന്നു–മുഖ്യമന്ത്രി 

ക​ട്ട​പ്പ​ന: സം​സ്ഥാ​ന​ത്ത്​ രാ​ഷ്​​ട്രീ​യ സം​ഘ​ർ​ഷ​വും രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളും കു​റ​ഞ്ഞെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക്ര​മ​സ​മാ​ധാ​ന​നി​ല മെ​ച്ച​പ്പെ​ട്ടു. എ​ന്നാ​ൽ, എ​ങ്ങ​നെ​യും ഇ​ത്​  ത​ക​ർ​ക്കാ​ൻ ഒ​രു​കൂ​ട്ട​ർ രം​ഗ​ത്തു​ണ്ട്. സം​ഘ്​ പ​രി​വാ​റാ​ണ്​ ഇ​തി​നു​പി​ന്നി​ൽ. റി​യാ​സ്​ മൗ​ല​വി​യു​ടെ​യും കൊ​ടി​ഞ്ഞി ഫൈ​സ​ലി​​​െൻറ​യും കൊ​ല​പാ​ത​ക​ങ്ങ​ൾ ഇൗ ​ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു. സി.​പി.​എം ഇ​ടു​ക്കി ജി​ല്ല സ​മ്മേ​ള​നം ക​ട്ട​പ്പ​ന​യി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജാ​തി-​മ​ത​വി​കാ​ര​ങ്ങ​ൾ കു​ത്തി​യി​ള​ക്കാ​നാ​ണ് ആ​ർ.​എ​സ്.​എ​സ് നി​യ​ന്ത്രി​ക്കു​ന്ന ബി.​ജെ.​പി  നോ​ക്കു​ന്ന​ത്. കേ​ന്ദ്ര​ഭ​ര​ണ​ത്തി​നെ​തി​രാ​യ അ​സം​തൃ​പ്തി​യി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ദ​ലി​ത​രെ​യും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​ക്കാ​ണ് സം​ഘ്​ പ​രി​വാ​റി​​​െൻറ പോ​ക്ക്. വ​ർ​ഗീ​യ​ക​ലാ​പ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​വ​രെ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ പോ​ലും ന്യാ​യീ​ക​രി​ക്കു​ന്നു. 

രാ​ജ്യ​ത്തി​​​െൻറ രാ​ഷ്​​ട്രീ​യ​ദി​ശ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കാ​ണ് ക​മ്യൂ​ണി​സ്​​റ്റ് പ്ര​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന​ത്. ബ​ഹു​സ്വ​ര​ത​യി​ലൂ​ന്നി ജ​ന​കീ​യ ജ​നാ​ധി​പ​ത്യ വി​പ്ല​വം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പാ​ർ​ട്ടി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​​​െൻറ ജ​ന​ദ്രോ​ഹം ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ബി.​ജെ.​പി ക​ടു​ത്ത ജ​ന​ദ്രോ​ഹം അ​ഴി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ്. 

കോൺഗ്രസ്, നവ ഉദാരവത്കരണനയങ്ങളുടെ വക്താക്കൾ തന്നെയാണ്. ഇൗ സാഹചര്യത്തിൽ ബദൽ ശക്തി ഉയർന്നുവരണം. ഇതിന് സാധിക്കുക ഇടതുപക്ഷത്തിനാണ്. നയത്തിൽ വ്യക്തതയുള്ള ജനാധിപത്യശക്തികൾ,  ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെ ഇത് സാധ്യമാകും. വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ, ആനത്തലവട്ടം ആനന്ദൻ, എം.എം. മണി, ബേബി ജോൺ, കെ.ജെ. തോമസ് എന്നിവർ പെങ്കടുത്തു. കെ.പി. മേരി അധ്യക്ഷതവഹിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ബുധനാഴ്ച റാലിയോടെ സമാപിക്കും.

Tags:    
News Summary - pinarayi against RSS -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.