ലോ അക്കാദമിയെ പേരെടുത്ത് പറയാതെ, സ്വാശ്രയ കോളജുകളെ വിമർശിച്ച് മുഖ്യമന്ത്രി 

കോഴിക്കോട്: ചില മഹാന്മാരുടെ പേരുള്ള കോളജിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാക്കുന്നെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ രംഗത്ത് ലഭേച്ഛയോടെ ചിലശക്തികള്‍ രംഗത്തുവന്നത് പൊതുവിദ്യാലയങ്ങളുടെ മങ്ങലിന് കാരണമായെന്നും സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍െറ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്് സജ്ജീകരിച്ച സ്മാര്‍ട്ട് ക്ളാസ് റൂം പദ്ധതി നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട പേരാണ് ടോംസ.് കാര്‍ട്ടൂണുകള്‍ കുട്ടികള്‍ കണ്ട് രസിക്കുന്നത് ഈ പേരിലൂടെയാണ്. ഇപ്പോള്‍ ഈ പേര് കേള്‍ക്കുമ്പോള്‍ രക്ഷിതാക്കളും കുട്ടികളും കിടിലംകൊള്ളുകയാണ്. അതേപോലെ പാമ്പാടി കോളജില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യചെയ്തത് ഞെട്ടലോടെയാണ് സമൂഹം ശ്രവിച്ചത്. ഇതാണോ ഇത്തരം സ്ഥാപനങ്ങളില്‍ നടക്കേണ്ടതെന്നും പിണറായി ചോദിച്ചു. 

അടുത്തകാലത്തായി സ്വാശ്രയ സ്ഥാപനങ്ങളെക്കുറിച്ച് സമൂഹത്തില്‍ പ്രത്യേക അസംതൃപ്തി പടര്‍ന്നിട്ടുണ്ട്. യൂനിവേഴ്സിറ്റികള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്‍െറ ഭാഗമായി വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിക്കും. വിദ്യാര്‍ഥികള്‍ക്ക് ഭയാശങ്കകളില്ലാതെ പഠിക്കാന്‍ കഴിയണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. വിവാദമായ ലോകോളേജ് പ്രശ്നം പിണറായി പരാമര്‍ശിച്ചില്ല. മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ല വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - pinarayi attacks toms and nehru self finance colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.