കോഴിക്കോട്: വിഭാഗീയത മൂത്ത ഐ.എൻ.എല്ലിന് സർക്കാർതലത്തിലും മുന്നറിയിപ്പ്. പുതുക്കിയ ഹജ്ജ് കമ്മിറ്റിയിൽനിന്ന് ഐ.എൻ.എല്ലിനെ വെട്ടി. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷ പരിപാടിയിൽനിന്നും പാർട്ടിയെ മാറ്റിനിർത്തിയിട്ടുണ്ട്. കഴിഞ്ഞ ഹജ്ജ് കമ്മിറ്റിയിൽ കാസർകോടുനിന്നുള്ള ഐ.എൻ.എൽ പ്രതിനിധിയുണ്ടായിരുന്നു. എൽ.ഡി.എഫ് ആഭിമുഖ്യമുള്ള സംഘടനകൾക്ക് കമ്മിറ്റിയിൽ പ്രാതിനിധ്യം നൽകിയെങ്കിലും ഐ.എൻ.എല്ലിനെ ഒഴിവാക്കിയത് പാർട്ടിയുടെ ആഭ്യന്തര ശൈഥില്യം എൽ.ഡി.എഫിന് തലവേദനയായതുകൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു.
അതെ സമയം കാന്തപുരം വിഭാഗത്തിെൻറ പ്രതിനിധിയായ സി. മുഹമ്മദ് ഫൈസി തന്നെയാകും കമ്മിറ്റിയുടെ ചെയർമാൻ. ഈ മാസം 17ന് നടക്കുന്ന ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിൽ എല്ലാ ഘടക കക്ഷികൾക്കും പ്രാതിനിധ്യം നൽകിയപ്പോഴും ഐ.എൻ.എല്ലിനെ തഴഞ്ഞു.
കേരള കോൺഗ്രസ് സ്കറിയ വിഭാഗത്തിനു വരെ ചടങ്ങിൽ പ്രാതിനിധ്യം നൽകിയപ്പോഴാണ് ഐ.എൻ.എല്ലിനെ മാറ്റിനിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.