ഐ.എൻ.എല്ലിനെ വീണ്ടും വെട്ടി പിണറായി സർക്കാർ; ഹജ്ജ് കമ്മിറ്റിയിലും പാർട്ടിപുറത്ത്
text_fieldsകോഴിക്കോട്: വിഭാഗീയത മൂത്ത ഐ.എൻ.എല്ലിന് സർക്കാർതലത്തിലും മുന്നറിയിപ്പ്. പുതുക്കിയ ഹജ്ജ് കമ്മിറ്റിയിൽനിന്ന് ഐ.എൻ.എല്ലിനെ വെട്ടി. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷ പരിപാടിയിൽനിന്നും പാർട്ടിയെ മാറ്റിനിർത്തിയിട്ടുണ്ട്. കഴിഞ്ഞ ഹജ്ജ് കമ്മിറ്റിയിൽ കാസർകോടുനിന്നുള്ള ഐ.എൻ.എൽ പ്രതിനിധിയുണ്ടായിരുന്നു. എൽ.ഡി.എഫ് ആഭിമുഖ്യമുള്ള സംഘടനകൾക്ക് കമ്മിറ്റിയിൽ പ്രാതിനിധ്യം നൽകിയെങ്കിലും ഐ.എൻ.എല്ലിനെ ഒഴിവാക്കിയത് പാർട്ടിയുടെ ആഭ്യന്തര ശൈഥില്യം എൽ.ഡി.എഫിന് തലവേദനയായതുകൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു.
അതെ സമയം കാന്തപുരം വിഭാഗത്തിെൻറ പ്രതിനിധിയായ സി. മുഹമ്മദ് ഫൈസി തന്നെയാകും കമ്മിറ്റിയുടെ ചെയർമാൻ. ഈ മാസം 17ന് നടക്കുന്ന ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിൽ എല്ലാ ഘടക കക്ഷികൾക്കും പ്രാതിനിധ്യം നൽകിയപ്പോഴും ഐ.എൻ.എല്ലിനെ തഴഞ്ഞു.
കേരള കോൺഗ്രസ് സ്കറിയ വിഭാഗത്തിനു വരെ ചടങ്ങിൽ പ്രാതിനിധ്യം നൽകിയപ്പോഴാണ് ഐ.എൻ.എല്ലിനെ മാറ്റിനിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.