കണ്ണൂർ: കെ.എസ്.ഇ.ബി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അദാനിയുമായി 8850 കോടി രൂപയുടെ കരാർ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ബോംബ് തുടക്കത്തിൽ തന്നെ ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വൈദ്യുതി കരാറുകളും കെ.എസ്.ഇ.ബി വെബ്സൈറ്റിലുണ്ട്. വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണം കോൺഗ്രസാണ് തുടങ്ങിവെച്ചതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളം വൈദ്യുതി രംഗത്തത് നല്ല പുരോഗതി ഇക്കാലത്ത് നേടിയിട്ടുണ്ട്. ഇതു തകർക്കണം എന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടാകും. പവർകട്ടും ലോഡ് ഷഡിങ്ങും ഇല്ലാത്ത അഞ്ചു വർഷമാണ് കടന്നുപോയത്. അതിൽ അസൂയയും ഉണ്ടാകും. അതിന് വൈദ്യുതി ബോർഡിെൻറ ഇടപെടലുകളെ താറടിച്ചു കാണിക്കുകയാണ്. നേരത്തെ കരുതിയ ബോംബ് ഇതാണെങ്കിൽ അതും ചീറ്റിപ്പോയിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫിന് പി.ആർ. ഏജൻസികളുടെ ആവശ്യമൊന്നുമില്ല. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് പ്രതിപക്ഷം നുണപ്രചരണം നടത്തുന്നത്. ഇതിനെതിരെ സമൂഹം മറുപടി നൽകുേമ്പാൾ അത് പി.ആർ ഏജൻസിയാണെന്നാണ് ഇവർ കരുതുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന നുണപ്രചരണങ്ങൾക്ക് അൽപായുസ്സ് മാത്രമാണ് ഉണ്ടാകുന്നത്. പ്രളയം മനുഷ്യനിർമിതമാണെന്ന് ശാസ്ത്രീയ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വിദഗ്ധരുടെ അഭിപ്രായം തേടി തുടർ നടപടി സ്വീകരിക്കുമെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന സംശയാസ്പദമാണ്. ആഴക്കടൽ മത്സ്യബന്ധന കരാർ റദ്ദാക്കിയെന്ന് വ്യവസായ സെക്രട്ടറിതന്നെ വ്യക്തമാക്കിയതാണ്. റദ്ദാക്കിയ കരാറിനെക്കുറിച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമം
കേരളത്തെ ലോകത്തിനു മുന്നിൽ വ്യാജ വോട്ടർമാരുടെ നാടാക്കി പ്രതിപക്ഷ നേതാവ് ചിത്രീകരിച്ചിരിക്കുകയാണ്. വികസനം ചർച്ചചെയ്യാനില്ല, ഇരട്ട വോട്ട് ചർച്ച ചെയ്യാം എന്ന നിലപാടാണ് യു.ഡി.എഫിെൻറത്. വോട്ട് ചേർക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷനാണ് ചെയ്യേണ്ടത്. ഇരട്ടിപ്പുണ്ടെങ്കിൽ ഒഴിവാക്കപ്പെടണം. അപാകതകൾ കണ്ടെത്തി തിരുത്തുകയാണ് വേണ്ടത്. നാലുലക്ഷത്തിലധികം പേരുകൾ പ്രസിദ്ധീകരിച്ച് വോട്ടർമാരെ കള്ള വോട്ടർമാരായി ചിത്രീകരിച്ചിരിക്കുകയാണ്. ഒരേ പേരുള്ളവർ, സമാനമായ പേരുകൾ ഉള്ളവർ, ഇരട്ട സേഹാദരങ്ങൾ ഇവരൊക്കെ അദ്ദേഹത്തിെൻറ കണ്ണിൽ കള്ള വോട്ടർമാരാണ്. രണ്ട് സ്ഥലത്ത് വോട്ടുണ്ടാകാം. എന്നാൽ, രണ്ടു സ്ഥലത്ത് വോട്ടു ചെയ്യാൻ പാടില്ല. പ്രതിപക്ഷ നേതാവിെൻറ ആരോപണത്തെ തുടർന്ന് ദേശീയ തലത്തിൽ തന്നെ കേരളത്തിനെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് നടന്നുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.