തിരുവനന്തപുരം: വടക്കാഞ്ചേരി ൈലഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് വിദേശ സഹായം സ്വീകരിച്ചതിൽ കേസെടുക്കാൻ സി.ബി.െഎക്ക് അധികാരമില്ലെന്ന് നിയമോപദേശം ലഭിച്ചതിനാലാണ് സർക്കാർ ഹൈകോടതിയെ സമീപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം വരുന്നതുവരെ ക്ഷമിക്കാമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതി കരാർ പ്രകാരം റെഡ്ക്രസൻറ് കൈമാറുന്ന തുക വിദേശ സംഭാവന നിയന്ത്രണ നിയമത്തിെൻറ പരിധിയിൽ പെടുന്നില്ലെന്നാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം.
ആ നിലക്ക് സി.ബി.െഎ ഫയൽ ചെയ്ത എഫ്.െഎ.ആർ നിയമപരമായി നിലനിൽക്കില്ലെന്ന് കാണിച്ചാണ് സർക്കാർ ഹൈകോടതിയിൽ ക്രിമിനൽ റിവിഷൻ ഹരജി സമർപ്പിച്ചത്.
എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി അടുത്ത ഹിയറിങ്ങിൽ വീണ്ടും വാദം കേൾക്കും. തിടുക്കപെട്ട് തിരിച്ചടിയെന്ന് വ്യാഖ്യാനിക്കാൻ മാത്രം എന്ത് സംഭവിെച്ചന്ന് വ്യക്തമല്ല.
ലൈഫ് മിഷനെ അടിസ്ഥാനരഹിത വ്യവഹാരത്തിെൻറ നൂലാമാലയിൽ പെടുത്തുേമ്പാൾ വ്യക്തമായ ബോധ്യത്തോടെയാണ് കോടതിയെ സമീപിച്ചത്.
ഫെഡറൽ സംവിധാനത്തിൽ സി.ബി.െഎ ഇടപെടുേമ്പാൾ സംസ്ഥാന സർക്കാർ എന്ത് ചെയ്യണമെന്ന വലിയ ചോദ്യമാണുയരുന്നത്. രാജസ്ഥാൻ കോൺഗ്രസ് സർക്കാറിനെപ്പോലെ സി.ബി.െഎക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താനുള്ള പൊതുഅനുമതി വിലക്കിയ മാതൃകയല്ല സ്വീകരിക്കുന്നത്.
അഴിമതിയുണ്ടെങ്കിൽ അന്വേഷിക്കണമെന്ന വ്യക്തമായ ബോധ്യമുള്ളതിനാലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
പ്രഥമദൃഷ്ട്യാ നിലനിൽക്കാത്ത കുറ്റങ്ങൾ ആരോപിക്കുേമ്പാൾ ചോദ്യംചെയ്യേണ്ടത് നിയമവ്യവസ്ഥയും ഭരണഘടനയും സർക്കാറിന് ഉൾപ്പെടെ എല്ലാവർക്കും അനുവദിച്ച അവകാശമാണ്.
നിയമക്കുരുക്ക് സൃഷ്ടിക്കാൻ ബോധപൂർവ ശ്രമം നടത്തുന്നവർ തന്നെ സർക്കാർ നിയമപരമായ പരിഹാരം തേടുേമ്പാൾ എതിർപ്പുയർത്തുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.