തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെയുള്ള വ്യക്തി അധിക്ഷേപങ്ങളിലും സൈബർ ആക്രമണങ്ങളിലും ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തി അധിക്ഷേപങ്ങളിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നുളളവരും മാധ്യമങ്ങളിൽ നിന്നുള്ളവരും ഒഴിഞ്ഞ് നിൽക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചില കേന്ദ്രങ്ങൾ ബോധപൂർവം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. വ്യാജവാർത്തകൾ കണ്ടെത്താൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. നല്ല ഫലം സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്.
അധിക്ഷേപിക്കുന്ന വാർത്തകൾ, ആൾമാറാട്ടം, എന്തും വിളിച്ചുപറയുന്ന അവസ്ഥ എന്നിവ ശക്തമായി കൈകാര്യം ചെയ്യും. മാധ്യമ മേധാവികളുടെ യോഗം ചേർന്നതിൽ അവരും ഇക്കാര്യത്തിൽ കർശനമായ നിലപാടുകളിലേക്ക് പോേകണ്ടതുണ്ട് എന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് നിയമഭേദഗതി കൂടി വേണം. അതിനായി പൊതുജന അഭിപ്രായംകൂടി തേടേണ്ടതുണ്ട്.
ചിലർക്കെതിരെ വ്യക്തി അധിക്ഷേപം വരുേമ്പാൾ അവഗണിക്കുകയും മറ്റുചിലർക്കെതിരെ വരുേമ്പാൾ രോഷംകൊള്ളുകയും ചെയ്യുന്ന രീതി ഇവിടെയുണ്ട്. ഈ ഇരട്ടത്താപ്പ് പാടില്ല. വ്യക്തിഹത്യയിൽ നിന്നും എല്ലാവരും ഒഴിഞ്ഞ് നിൽക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ അധിക്ഷേപങ്ങൾ പൊലീസ് സൈബർ ഡോം, ഹൈടെക് ക്രൈം എൻക്വയറി സെൽ എന്നിവ അന്വേഷിക്കുമെന്ന് കേരള പൊലീസ് നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.