തിരുവനന്തപുരം: ജനത്തിന് എന്ത് പ്രതിസന്ധിയുണ്ടായാലും സർക്കാറിെന ആക്രമിച്ചാൽ മതിയെന്ന മാനസികാവസ്ഥയിലാണ് പ്രതിപക്ഷമെന്നും കോവിഡ് പ്രതിരോധം പുതിയ ഘട്ടത്തിേലക്ക് കടന്ന സാഹചര്യത്തിൽ മറ്റ് അജണ്ടകൾക്ക് പിന്നാലെ പോകാൻ താൽപര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എല്ലാ ഉൗർജവും ജനങ്ങളുടെ സുരക്ഷക്കായി വിനിേയാഗിക്കാനാണ് തീരുമാനം. പ്രതിപക്ഷം കൂടെയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ദൗർഭാഗ്യവശാൽ പ്രതിപക്ഷം ആ നിലക്കല്ല നീങ്ങിയത്. സർക്കാറിനെ പ്രതിപക്ഷം എതിർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, സർക്കാറിെൻറ കോവിഡ് പ്രതിരോധത്തെ തുരങ്കം വെക്കാനും പ്രതിരോധത്തിെൻറ ഭാഗമായി സ്വീകരിക്കുന്ന ഏത് നടപടിയെയും തെറ്റായി ചിത്രീകരിച്ച് വികൃതമാക്കാനുമാണ് ശ്രമിച്ചത്. എന്തിനെയും അന്ധമായി എതിർക്കുകയാണ്.
ഇടതുസർക്കാർ അഞ്ചാം വർഷത്തിലേക്ക് കടന്നിട്ടും വാർഷികാഘോഷങ്ങൾ വേണ്ടെന്നുവെച്ചത് നേട്ടങ്ങൾ എണ്ണിപ്പറയാൻ ഇല്ലാഞ്ഞിട്ടല്ല, മനുഷ്യരാശി മഹാമാരിയെ നേരിടുന്ന ഘട്ടമായതുകൊണ്ടാണ്. സമ്പത്തിലും ശേഷിയിലും ഉന്നതരായ രാജ്യങ്ങൾ പോലും കോവിഡ് പ്രതിരോധ കാര്യത്തിൽ കേരളത്തിലേക്ക് ഉറ്റുനോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.