പിണറായി വിജയൻ

പിണറായിയും പി.ബി അംഗങ്ങളും വീട്ടുമുറ്റത്തെത്തും; പുത്തൻ പ്രചാരണ തന്ത്രവുമായി സി.പി.എം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കേ തുടർഭരണം ലക്ഷ്യമിടുന്ന സി.പി.എം​ പുതിയ പ്രചാരണ തന്ത്രവുമായി വോട്ടർമാരിലേക്കെത്തുന്നു. സുപ്രധാന നേതാക്കളെ മുൻനിർത്തി പ്രചാരണം വീട്ടുമുറ്റത്തേക്ക്​ വ്യാപിപ്പിക്കുകയാണ്​ പാർട്ടി.

പൊതുയോഗങ്ങൾ അവസാനിച്ച ശേഷം ഏപ്രിൽ ഒന്ന് മുതൽ സി.പി.എം നേതാക്കൾ വീടുവീടാന്തരം പ്രചാരണം നടത്താൻ എത്തും. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പൊളിറ്റ്​ ബ്യൂറോ അംഗങ്ങളും അടക്കമുള്ള നേതാക്കൾ വീടുകളിലെത്തി വോട്ട് അഭ്യർഥിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾ നാളെ തുടങ്ങാനിരിക്കുകയാണ്​.

Tags:    
News Summary - pinarayi vijayan and pb members at home yard cpm new campaigning strategy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.