തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏൽപിച്ച വിഷയത്തിൽ നിയമസഭയിൽ ചർച്ച നടക്കുന്നതിനിടെ ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവള വിഷയത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നതടക്കമുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനങ്ങളിൽ പ്രകോപിതനായ മുഖ്യമന്ത്രി, അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കരുതെന്ന് കുറ്റപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ സിറിൽ അമർചന്ദ് മംഗൾദാസിനെ ചുമതലപ്പെടുത്തിയ സർക്കാർ തീരുമാനത്തെ പിണറായി ന്യായീകരിച്ചു. പ്രമുഖ നിയമ സ്ഥാപനമായതുകൊണ്ടാണ് അവരെ സമീപിച്ചത്. നിയമപരമായ കാര്യങ്ങൾ മാത്രമാണ് കമ്പനി നോക്കിയത്. േലലത്തുക നിശ്ചയിച്ചതിൽ മംഗൾദാസിന് ബന്ധമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രി പ്രകോപനപരമായി സംസാരിച്ചപ്പോൾ പ്രസംഗം തടപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷം ബഹളം വെച്ചപ്പോൾ, 'ഇതാണോ മര്യാദ?' എന്നായിരുന്നു അദ്ദേഹത്തിെൻറ ചോദ്യം. പ്രതിപക്ഷത്തിന് വെപ്രാളമാണ്. അതുകൊണ്ടാണ് സഭയിൽ ഓരോന്ന് വിളിച്ച് പറയുന്നത്. കള്ളങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച് മേൽക്കൈ നേടാനാണ് അവരുടെ ശ്രമം. എന്ത് ആരോപണവും ഉന്നയിക്കാമെന്ന് കരുതുന്ന പ്രതിപക്ഷം, അതിന് മറുപടി പറയാൻ ശ്രമിച്ചാൽ ബഹളത്തിൽ മുക്കാമെന്ന് കരുതുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പേടിപ്പിക്കാൻ വരേെണ്ടന്നായിരുന്നു ഇതിന് പ്രതിപക്ഷത്തിെൻറ മറുപടി. എന്തെങ്കിലും പറഞ്ഞാൽ അത് പേടിപ്പിക്കലായി കരുതിയാലോ എന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.
വിമാനത്താവള വിഷയത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അദാനിയെ എതിർത്തവർ രഹസ്യമായി അദാനിയെ പിന്തുണക്കുകയാണ്. ക്രിമിനൽ ഗൂഡാലോചനയും വഞ്ചനയും ഇരട്ടത്താപ്പും ഇതിന് പിന്നിലുണ്ട്. ഒരു ടെണ്ടറുമില്ലാതെയാണ് അദാനിയുടെ മരുമകളുടെ സ്ഥാപനത്തെ ഏൽപിച്ചതെന്നും പ്രതിപക്ഷം ആേരാപിച്ചു. വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ സംയുക്ത പ്രമേയം പ്രതിപക്ഷം പ്രതിഷേധത്തോടെയാണ് പിന്തുണച്ചത്്. ന്യായമായ കാര്യങ്ങള്‍ക്ക് പ്രതിപക്ഷം കൂടെ നില്ക്കുന്നിെല്ലന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയായി, എവിടെയാണ് കൂടെ നില്‍ക്കാത്തതെന്ന് മുഖ്യമന്ത്രി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.