തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുതി പദ്ധതിയിൽ പരിസ്ഥിതി സംഘടനകൾക്കും ചില രാഷ്ട്രീയ പാർട്ടികൾക്കുമുള്ള അഭിപ്രായങ്ങൾ പരിശോധിക്കാനും സംസ്ഥാന പൊതുതാൽപര്യം സംരക്ഷിച്ച് സമവായം ഉണ്ടാക്കാനും സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാമ്പത്തിക -സാേങ്കതിക അനുമതി ഉൾപ്പെടെ നിയമപരമായ എല്ലാ അനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടുെണ്ടന്നും പി.ടി. തോമസിെൻറ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.
പദ്ധതി വന്നാൽ വെള്ളത്തിെൻറ ഗതിമാറ്റം ഉണ്ടാകില്ലേയെന്ന് പി.ടി. തോമസ് ചോദിച്ചപ്പോൾ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ സർക്കാറിെൻറ ശ്രദ്ധയിൽപെട്ടില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിലെ വെള്ളം ഇപ്പോൾ ഏത് വഴിക്കാണോ പോകുന്നത് ആ വഴിക്കുതന്നെ പോകും. ഒരു തുള്ളി വെള്ളവും ഇപ്പോൾ ഉള്ളതിൽനിന്ന് നഷ്ടപ്പെടാൻ പോകുന്നില്ല. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിെൻറ മനോഹാരിത നിലനിർത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
163 മെഗാവാട്ട് ശേഷിയാണ് കണക്കാക്കുന്നത്. ജലലഭ്യത അനുസരിച്ച് വർഷം 350 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലഭ്യമാകും. നിർദിഷ്ട അതിരപ്പിള്ളി പദ്ധതിയുടെ അണക്കെട്ട് മുതൽ പവർഹൗസ് വരെ ഭാഗെത്ത നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാനും പദ്ധതി പ്രദേശത്ത് ആദിവാസികൾ താമസമിെല്ലങ്കിലും മുകൾപ്രദേശത്ത് താമസിക്കുന്ന ആദിവാസികളുടെ പുനരധിവാസം കൂടി കണക്കാക്കിയുമാണ് പദ്ധതി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതിരപ്പിള്ളിക്ക് വേണ്ടി സമർപ്പിച്ച പരിസ്ഥിതി ആഘാത റിേപ്പാർട്ടിലെ അഭിപ്രായങ്ങളും നിർദേശങ്ങളും സെൻട്രൽ എൻവയൺമെൻറൽ അപ്രൈസൽ കമ്മിറ്റി തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുെണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.