കോഴിക്കോട്: പ്രവാസി സംരംഭങ്ങളോട് ബാങ്കുകൾ അനുഭാവ സമീപനം പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക റൂട്ട്സിെൻറ പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരണ കൺവെൻഷൻ ടാഗോർ സെൻറിനറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്കുകളിലെ നിക്ഷേപത്തിൽ വലിയ പങ്ക് പ്രവാസികളുടേതാണെന്ന് ഒാർമിക്കണം. സംസ്ഥാനത്ത് നിക്ഷേപത്തിന് തയാറാകുന്ന പ്രവാസികൾ നാടിെൻറ വികസനപ്രവർത്തനങ്ങളിലാണ് പങ്കാളികളാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിെൻറ അഭിവൃദ്ധിക്ക് ഏറ്റവും പ്രധാന കാരണം ഭൂപരിഷ്കരണമാണ്. അത് കഴിഞ്ഞാൽ പ്രവാസികളാണ് കേരളത്തിെൻറ വികസനത്തിന് പിന്നിലെന്ന് നിസ്സംശയം പറയാനാകും. നല്ല ശമ്പളം വാങ്ങുന്നവരും കഷ്ടപ്പാടുകൾ നാട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നും മറച്ചുവെച്ച് ദുരിതമനുഭവിക്കുന്നവരും കൂട്ടത്തിലുണ്ട്.
നാട്ടിൽ തിരിച്ചെത്തിയാൽ ഇത്തരക്കാരെ തൊഴിൽസംരംഭം തുടങ്ങാൻ സഹായിക്കുകയാണ് നോർക്ക റൂട്ട്സിെൻറ പുനരധിവാസ പദ്ധതി. ഇതിനായി വായ്പക്ക് സമീപിക്കുേമ്പാൾ നടപടിക്രമങ്ങളുടെ സങ്കീർണതകളുണ്ടാകാൻ പാടില്ല. കൈയിലുള്ള പണം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ പ്രവാസികൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ട്.
മതിയായ വിലയിരുത്തലും താരതമ്യ പഠനവുമില്ലാതെ നടത്തുന്ന നിക്ഷേപങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്. പലരും പല തട്ടിപ്പുകൾക്കും ഇരയാകുന്നു. സർക്കാറിന് ഇക്കാര്യത്തിൽ പല ഇടപെടലുകളും നടത്താനാകും.
സംസ്ഥാനത്തിെൻറ അടിസ്ഥാന വികസന പദ്ധതികൾക്കായി നിക്ഷേപം സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കും. ‘കിഫ്ബി’ അടുത്ത അഞ്ചുവർഷംകൊണ്ട് 50,000 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ ഗാരൻറിയോടെ പ്രവാസികൾക്ക് പദ്ധതിയിൽ നിക്ഷേപിക്കാനാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സുരക്ഷിത വിദേശേജാലി ഉറപ്പാക്കാൻ റിക്രൂട്ട്മെൻറ് പിഴവുകൾ പരിഹരിക്കും. സൗദി ആരോഗ്യ മന്ത്രാലയവുമായി ഇതിനകം റിക്രൂട്ട്മെൻറിനായി കരാറുണ്ടാക്കിയിട്ടുണ്ട്. പ്രവാസി നിക്ഷേപ നിയമസഹായ സെൽ നിക്ഷേപങ്ങൾ ലഭിക്കുന്ന മുറക്ക് പ്രവർത്തനം തുടങ്ങും.
മറ്റ് രാജ്യങ്ങളിൽ നിയമനടപടികൾ നേരിടുന്ന പ്രവാസികൾക്ക് അവിടെത്തന്നെയുള്ള അഭിഭാഷകരുടെ സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കേരളത്തിെൻറ സംസ്കാരം ഇതരനാടുകളിൽ ഉയർത്തിപ്പിടിക്കുന്നതിന് ലോക സാംസ്കാരിേകാത്സവം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലോക കേരള സഭ വെബ്സൈറ്റ് പ്രകാശനവും പ്രവാസി ഒാൺലെൻ ഡാറ്റാബേസ് ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
എം.കെ. രാഘവൻ എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, പി.ടി. കുഞ്ഞിമുഹമ്മദ്, ഡോ. കെ.എൻ. രാഘവൻ തുടങ്ങിയവർ പെങ്കടുത്തു.
കെ. വരദരാജൻ സ്വാഗതവും ബാദുഷ കടലുണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.