തട്ടിപ്പുകൾ പലതരത്തിൽ നാട്ടിൽ നടക്കുന്നുണ്ടല്ലോ -പി.എസ്.സി അംഗത്വത്തിന് സി.പി.എം നേതാവ് കോഴ വാങ്ങിയതിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സി.പി.എം നേതാവ് പണം തട്ടിയെടുത്തെന്ന ആരോപണം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. തട്ടിപ്പുകൾ പലതരത്തിൽ നാട്ടിൽ നടക്കുന്നുണ്ടല്ലോ എന്നും അത്തരം തട്ടിപ്പുകൾ നടക്കുമ്പോൾ അതിന്‍റെ ഭാഗമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പി.എസ്.സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആർക്കും പറയാൻ കഴിയില്ല. അംഗങ്ങളെ നിയമിക്കുന്നതിൽ ഒരു തരത്തിലെ വഴിവിട്ട ബന്ധങ്ങളും ഉണ്ടാകാറില്ല. തട്ടിപ്പുകൾ പലതരത്തിൽ നാട്ടിൽ നടക്കുന്നുണ്ടല്ലോ. ഏതെല്ലാം തരത്തിലുള്ള തട്ടിപ്പുകൾക്കുവേണ്ടി ആളുകൾ ശ്രമിക്കുന്നു. അത്തരം തട്ടിപ്പുകൾ നടക്കുമ്പോൾ അതിന്‍റെ ഭാഗമായ നടപടികൾ സ്വാഭാവികമായി ഉണ്ടാകും -മുഖ്യമന്ത്രി പറഞ്ഞു.

പി.​എ​സ്.​സി അം​ഗ​ത്വം വാ​ഗ്ദാ​നം​ചെ​യ്ത് കോ​ഴി​ക്കേ​ട് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ സി.​ഐ.​ടി.​യു നേ​താ​വ് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്നാണ് പരാതി. കോ​ഴി​ക്കോ​ട്ടെ ഡോ​ക്ട​ർ​ക്കാ​ണ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് വ​ഴി പി.​എ​സ്.​സി അം​ഗ​ത്വം വാ​ഗ്ദാ​നം ​ചെ​യ്ത​ത്. 60 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ 22 ല​ക്ഷം രൂ​പ യു​വ​നേ​താ​വ് തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പേ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി. പി.​എ​സ്.​സി അം​ഗ​ത്വം കി​ട്ടാ​നി​ട​യി​ല്ലെ​ന്ന് വ​ന്ന​പ്പോ​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഉ​യ​ർ​ന്ന പ​ദ​വി​യും വാ​ഗ്ദാ​നം ചെ​യ്തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ സൂ​ച​ന ല​ഭി​ച്ച​തോ​ടെ വി​ഷ​യം ച​ർ​ച്ച​ചെ​യ്ത് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ല നേ​തൃ​ത്വ​ത്തോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഇന്ന് ചേ​രു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ഷ​യം ചർച്ച ചെയ്യും.

Tags:    
News Summary - Pinarayi Vijayan comment about CPM leader extorted money by offering PSC membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.