തിരുവനന്തപുരം: കേരളത്തിൽ 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 12 പേരും ഗൾഫിൽ നിന്ന് എത്തിയവരാണ്. എറണാകുളത്തും കണ്ണൂരിലും 3 പേർ വീതവും, 6 പേർ കാസർകോടുമാണ്.
ഇതോടെ സംസ്ഥാനത്ത് രോ ഗം ബാധിച്ചവരുടെ എണ്ണം 52 ആയി. ഇവരിൽ 49 പേർ ചികിത്സയിൽ കഴിയുന്നു. മൂന്നു പേർക്ക് രോഗം ഭേദമായി. 52,785 പേർ വീടുകളിലും 228 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു -മുഖ്യമന്ത്രി അറിയിച്ചു.
ജാഗ്രതക്കുറവിന്‍റെ ഫലമാണ് കസാർകോട്ട് കാണുന്നത്. സർക്കാറിന്‍റെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകും. നിരോധനാജ്ഞ ഉൾപ്പെടെ സ്വീകരിക്കേണ്ടി വരും. ചിലർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. തങ്ങൾക്ക് രോഗം വരില്ലെന്ന നിലപാടിലാണ് അവർ. സംസ്ഥാനത്തെ രക്ഷിക്കാൻ ഒരു വിഭാഗം ഉറക്കമിളച്ചിരിക്കുമ്പോഴാണിത് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.