തിരുവനന്തപുരം: ജനസാന്ദ്രത കൂടുതലായിട്ടും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കേരളത്തിന് കോവിഡ് പ്രതിരോധത്തിൽ മികവ് പുലർത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഏതു സൂചകങ്ങൾ പരിശോധിച്ചാലും താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് മഹാമാരിയെ കേരളം നേരിടുന്നത്. കര്‍ശനമായ ഡിസ്ചാര്‍ജ് പോളിസിയാണ് സംസ്ഥാനം പിന്തുടരുന്നത്.
മറ്റു പ്രദേശങ്ങളില്‍ 10 ദിവസങ്ങള്‍ കഴിഞ്ഞ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍, ആൻറിജന്‍ പരിശോധന നടത്തി നെഗറ്റിവായ ശേഷം മാത്രമാണ് കേരളത്തില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നത്.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. 10 ലക്ഷം ജനങ്ങളില്‍ എത്ര പേര്‍ക്ക് രോഗബാധ ഉണ്ടായി (കേസ് പെര് മില്യണ്‍) എന്നത് കേരളത്തിേലത് 2168 ആണ്. സെപ്റ്റംബർ ഒന്നിന് 22,578 ചികിത്സയിലുള്ള കേസുകളാണ് സംസ്ഥാനത്തുള്ളത്. കര്‍ണാടകത്തില്‍ 91,018 ഉം ആന്ധ്രപ്രദേശിൽ 1,01,210 ഉം തമിഴ്നാട്ടില്‍ 52,379 കേസുകളും തെലങ്കാനയില്‍ 32,341 കേസുകളുമാണ് ഇൗ സമയപരിധിയിലുള്ളത്.
10 ലക്ഷത്തില്‍ എത്ര പേര് മരിച്ചു എന്നത് (ഡെത്ത് പെര് മില്യൺ) 8.4 ആണ് കേരളത്തിൽ. തമിഴ്നാട്ടില്‍ ഇത് ഏതാണ്ട് 11 ഇരട്ടിയാണ്. കര്‍ണാടകയില്‍ കേരളത്തിെൻറ 12 ഇരട്ടി മരണങ്ങളും. ആന്ധ്രപ്രദേശില്‍ 77.2 ആണ് ഡെത്ത് പെര് മില്യണ്‍. ഇന്ത്യന്‍ ശരാശരി 48 ആണ്.
രോഗബാധിതരായ 100 പേരില്‍ എത്രപേര്‍ മരിക്കുന്നുവെന്നതിൽ (കേസ് ഫറ്റാലിറ്റി റേറ്റ്) കേരളത്തില്‍ 0.4 ആണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും 1.7 ഉം ആന്ധ്രപ്രദേശില്‍ 0.9 ഉം ആണ്. വയോജനങ്ങളുടെ എണ്ണവും കാന്‍സര്‍, പ്രമേഹം പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണവും ജനസംഖ്യാനുപാതികമായി രാജ്യത്ത് ഏറ്റവും ഉയർന്ന സംസ്ഥാനമാണെന്നത് കൂടി ഇതിനോടുകൂടി ചേർത്ത് വായിക്കണം.
ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. സംസ്ഥാനത്ത് 'ടെസ്റ്റ് പെര് മില്യണ്‍ ബൈ കേസ് പെര് മില്യണ്‍' 22 ആണ്. തമിഴ്നാടിേൻറത് 11 ആണ്. അതായത് 22 പേര്‍ക്ക് ടെസ്റ്റുകള്‍ ചെയ്യുമ്പോഴാണ് ഇവിടെ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നത്. തമിഴ്നാട്ടില്‍ 11 ടെസ്റ്റുകളിൽ ഒന്ന് എന്ന തോതിലും.
100 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എത്ര എണ്ണം പോസിറ്റിവ് ആകുന്നു എന്ന കണക്കിലും (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 4.3 ആണ് കേരളത്തിെൻറ നില. തമിഴ്നാട്ടില്‍ 8.9 ഉം തെലങ്കാനയില്‍ 9.2ഉം കര്‍ണാടകയിലും ആന്ധ്രയിലും 11.8ഉം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.