തിരുവനന്തപുരം: നരേന്ദ്ര മോദിയും അമിത് ഷായും കഴിഞ്ഞാല്‍ രാജ്യത്ത് കോണ്‍ഗ്രസിെൻറ നാശം ആഗ്രഹിക്കുന്ന മൂന്നാമത്തെയാൾ പിണറായി വിജയനെന്ന് കെ. മുരളീധരൻ എം.പി. അതുകൊണ്ടാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഹകരണത്തെ സി.പി.എം എതിര്‍ക്കുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ കോൺഗ്രസ് സഹകരണം കേരളഘടകം എതിര്‍ത്തതിനെ വാർത്തസമ്മേളനത്തില്‍ വിമര്‍ശിക്കുകയായിരുന്നു കെ. മുരളീധരൻ.
അഖിലേന്ത്യാടിസ്ഥാനത്തില്‍ ബി.ജെ.പി ഇതര കക്ഷികളുടെ കേന്ദ്രബിന്ദു കോണ്‍ഗ്രസാണ്. കേരളത്തിലും സി.പി.എമ്മിനോട് കോണ്‍ഗ്രസിന് തൊട്ടുകൂടായ്മയില്ല. അവരുടെ അക്രമനയങ്ങളോടും മോദി സര്‍ക്കാറിെൻറ കാര്‍ബണ്‍ കോപ്പി ആശയങ്ങളോടുമാണ് എതിര്‍പ്പ്.
നിലവില്‍ സി.പി.എമ്മിെൻറ രണ്ടു എം.പിമാര്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ജയിച്ചവരാണെന്ന് ഓര്‍ക്കണം. പിണറായി വിജയന്‍ പകല്‍ കമ്യൂണിസ്റ്റും രാത്രി ബി.ജെ.പിയുമാണ്. അദ്ദേഹത്തിന് ചുവപ്പിനെക്കാള്‍ താല്‍പര്യം കാവിയോടാണ്. ലാവലിന്‍ കേസ് അനന്തമായി നീളുന്നതില്‍ പിണറായി വിജയനും ബി.ജെ.പിയുമായുള്ള ധാരണ വ്യക്തമാണ്.
കര്‍ഷകസമരം, ലഖിംപുര്‍ സംഭവം എന്നിവയെക്കുറിച്ച് അഭിപ്രായം പറയാത്ത ഏക ബി.ജെ.പി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കേരള സി.പി.എമ്മിെൻറ നിലപാടും നിർദേശവും കേന്ദ്ര നേതൃത്വം അംഗീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു. ജയില്‍വാസം അനുഭവിക്കേണ്ടിവന്നാലും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. തന്നിഷ്ടപ്രകാരം പദ്ധതി അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ തടയും.
വികസനത്തിെൻറ പേരില്‍ കൊള്ള നടത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രളയഫണ്ടിന് പണമില്ലാത്ത സര്‍ക്കാര്‍ എവിടെ നിന്നാണ് ഇത്രയും തുക പദ്ധതിക്കായി കണ്ടെത്തുക. ഭാരത്മാല പദ്ധതിയില്‍ നിലവിലെ െറയില്‍വേ ലൈന്‍ വികസിപ്പിച്ച് ഹൈ സ്പീഡ് ട്രെയിന്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാറും അറിയിച്ചിട്ടുണ്ട്.
അതു പോരെങ്കില്‍ ചെറിയ വിമാനങ്ങള്‍ വാടകക്കെടുത്ത് യാത്രക്കാരെ കൊണ്ടുപോയാല്‍ പോേരയെന്നും മുരളീധരന്‍ ചോദിച്ചു. കെ.പി.സി.സി പുനഃസംഘടനയില്‍ ഇനി പരസ്യപ്രസ്താവനക്കില്ല. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.