കെ.വരദരാജ​െൻറ നിര്യാണം ഇടതുപക്ഷ കർഷക പ്രസ്ഥാനങ്ങൾക്ക്​ തീരാനഷ്​ടം

തിരുവനന്തപുരം: സി.പി.ഐ.എം പോളിറ്റ്ബ്യൂറോ മുന്‍ അംഗം കെ. വരദരാജന്‍റെ നിര്യാണം ഇടതുപക്ഷ - കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.  

തമിഴ്​നാട്ടില്‍, പ്രത്യേകിച്ച് തൃശ്ശിനാപ്പള്ളിയില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് അദ്ദേഹം സി.പി.ഐ.എമ്മിന്‍റെ മുന്‍നിരയിലേക്ക് വന്നത്. ദീര്‍ഘ കാലം കിസാന്‍സഭ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വരദരാജന്‍റെ വേര്‍പാട് സി.പി.ഐ.എമ്മിന് സംഘടനാ രംഗത്തും വലിയ നഷ്ടമാണ്.

കേരളവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നിരവധി തവണ കേരളം സന്ദര്‍ശിച്ച അദ്ദേഹം ഇവിടുത്തെ കാര്യങ്ങളില്‍ അതീവ താല്‍പര്യം കാണിച്ചു. ഇന്ത്യയിലെ കര്‍ഷക പ്രശ്നങ്ങളെക്കുറിച്ചും അതിന്‍റെ പരിഹാരത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കാന്‍ അവസാനം വരെ പ്രയത്നിക്കുകയും ചെയ്ത നേതാവായിരുന്നു കെ. വരദരാജനെന്നും മുഖ്യമന്ത്രി ഫേസ്​ബുക്ക്​ കുറിപ്പിലൂടെ അനുസ്​മരിച്ചു.

Tags:    
News Summary - pinarayi vijayan pinarayi vijayan malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.