സംസ്​ഥാനത്ത്​ 19 പേർക്ക്​ രോഗമുക്തി; ഇന്ന് കോവിഡ്​ സ്ഥിരീകരിച്ചത്​ മൂന്നുപേർക്ക്​

തിരുവനന്തപുരം: കോവിഡിൽ സംസ്ഥാനത്തിന് വീണ്ടുമൊരു ആശ്വാസ ദിനം. സംസ്​ഥാനത്ത്​ 19 പേർ തിങ്കളാഴ്ച രോഗമുക്തി നേടിയ തായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതിയതായി മൂന്നുപേർക്കാണ്​ ഇന്ന് കോവിഡ്​ സ് ​ഥിരീകരിച്ചത്. കണ്ണൂരിൽ രണ്ടുപേർക്കും പാലക്കാട്​ ഒരാൾക്കും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 36 പേർ രോഗമുക്തി നേടിയിരു ന്നു.

തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ രണ്ടുപേർക്ക്​ സമ്പർക്കം വഴിയാണ്​ രോഗബാധയുണ്ടായത്. ഒരാൾ ദുബൈയി ൽനിന്നും എത്തിയയാളാണ്​. കോവിഡ് ഭേദമായവരിൽ 12 പേർ കാസർകോടാണ്. തൃശൂരും പത്തനംതിട്ടയും മൂന്നുപേർ വീതവും കണ്ണൂര ിൽ ഒരാൾക്കുമാണ്​ രോഗം ഭേദമായത്​.

ഇതുവരെ ആകെ 378 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 178 പേർ നിലവിൽ ചികിത്സയിലു ണ്ട്. 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 715 പേരാണ് ആശുപത്രിയിലുള്ളത്. 86 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച് ചു.

പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നതാണ് സംസ്ഥാനത്ത് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആശ്വാസമുണ്ട്; എന്നാൽ നിയന്ത്രണങ്ങൾ ഒഴിവാക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നതായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇതുകൊണ്ട് നിയന്ത്രണങ്ങൾ ഒഴിവാക്കരുത്.

രോഗികളുടെ എണ്ണം കുറയുന്നതിനാൽ നിയന്ത്രണങ്ങൾ ഒഴിവാക്കിക്കളയാം എന്ന ധാരണ ചില കേന്ദ്രങ്ങളിലെങ്കിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്.

രാജ്യത്ത് ലോക്ഡൗൺ തുടരുകയാണ്. തുടർന്നുള്ള ദിവസങ്ങളിൽ എങ്ങിനെ വേണമെന്ന് നാളെ രാവിലെ പ്രധാനമന്ത്രി പറയും. അതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും നടപടികളെടുക്കും.

ജാഗ്രതയിൽ തരിമ്പും കുറവുവരുത്താനുള്ള അവസ്ഥ നമ്മുടെ മുന്നിലില്ല. വൈറസ് വ്യാപനം എപ്പോൾ, എവിടെയൊക്കെ സംഭവിക്കാം എന്ന് പ്രവചിക്കാനാകില്ല. അതുകൊണ്ട് വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങൾ തുടരണം -മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച 19 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. മൂന്ന് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 178 പേരാണ് ചികിത്സയിലുള്ളത്.

പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണം -മുഖ്യമന്ത്രി

തിരുവനന്തപു​രം: പ്രവാസികളുടെ പ്രശ്​നം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക്​ വീണ്ടും കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രാനിരോധനം മൂലം വ​ിദേശങ്ങളിൽ കുടുങ്ങിയവർ, ഹ്രസ്വകാല സന്ദർശനത്തിന്​ പോയവർ, സന്ദർശക വിസയിൽ പോയവർ തുടങ്ങിയവർക്ക്​ മടങ്ങാൻ കഴിയുന്നില്ല. വരുമാനമൊന്നും ഇല്ലാത്തതിനാൽ അവിടെ അവരുടെ ജീവിതം അസാധ്യമാകുന്നുണ്ട്​. ഇവർക്കും മറ്റു അടിയന്തര ആവശ്യമുള്ളവരോ പ്രയാസം നേരിടുന്നതോ ആയ പ്രവാസികൾക്കും നാട്ടിലെത്താൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന്​ പ്രധാനമന്ത്രിയോട്​ അഭ്യർഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ അന്താരാഷ്​ട്ര ആരോഗ്യ നിബന്ധനകളും പാലിച്ചുകൊണ്ട്​ ഇവരെ തിരി​െക എത്തിക്കണമെന്നാണ് സർക്കാരിൻെറ ആവശ്യം. തിരികെ വരുന്നവരുടെ പരിശോധന, ക്വാറൻറീൻ തുടങ്ങിയ കാര്യങ്ങൾ സംസ്​ഥാന സർക്കാർ നിർവഹിക്കും. ഇന്നത്തെ പ്രയാസകരമായ സാഹചര്യത്തിൽ പ്രവാസികളുടെ കാര്യത്തിൽ അനിവാര്യമായ ഇടപെടൽ ആവശ്യമാണെന്നും​ പ്രധാനമന്ത്രിയോട്​ പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികളുടെ പ്രശ്​നത്തിൽ സുപ്രീംകോടതി തൽക്കാലം പ്രവാസിക​േളാട്​ അവിടെ തുടരണമെന്ന്​ അറിയിച്ചിരുന്നു​. കോവിഡ്​ 19 ൻെറ സാഹചര്യത്തിൽ ജോലി നഷ്​ടപ്പെട്ട്​ തിരിച്ചെത്തുന്ന പ്രവാസികളുണ്ടെങ്കിൽ അവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും കേന്ദ്രസർക്കാർ പദ്ധതികൾ തയാറാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Tags:    
News Summary - Pinarayi vijayan Press meet Covid 19 Latest Report Kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.