തൊടുപുഴ: നാലു വോട്ടിന് വേണ്ടി മുസ്ലിംലീഗ് വർഗീയതയെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാൻ യു.ഡി.എഫ‌് തയാറല്ലെന്നാണ‌് എസ്.ഡി.പി.െഎ നേതൃത്വ വുമായി ലീഗ് ചർച്ച നടത്തിയതിൽനിന്ന് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട‌് പറഞ്ഞ ു.
വോട്ടിനു വേണ്ടി വർഗീയതയെ പ്രീണിപ്പിക്കാൻ പാടില്ലെന്നതാണ‌് ഇടതുപക്ഷ കാഴ‌്ചപ്പാട‌്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയോട‌് വിട്ടുവീഴ‌്ചയില്ലാത്ത സമീപനമാണ‌് വേണ്ടത‌്. എങ്കിലേ മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയൂ. നിർഭാഗ്യവശാൽ വോട്ടിനു വേണ്ടി യു.ഡി.എഫ് വർഗീയതയെ പ്രീണിപ്പിക്കുകയാണിപ്പോൾ. ഇതിെൻറ ഭാഗമായാണ‌് ടോം വടക്കനെപ്പോലുള്ളവർ ബി.ജെ.പിയിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായത്.
തെരെഞ്ഞടുപ്പ് ധാരണക്കായാണ് ലീഗ്-എസ്.ഡി.പി.െഎ നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. എസ്.ഡി.പി.െഎ പോലുള്ള വർഗീയശക്തികളെ സ്വന്തം ചിറകിനുള്ളിൽ ഒതുക്കിയാണ‌് ലീഗ‌് നടന്നിരുന്നത‌്. എസ്.ഡി.പി.െഎയെ പലരീതിയിലും സഹായിച്ചു. ഭരണത്തിലിരുന്നപ്പോൾ അവർ ഉൾപ്പെട്ട പല പ്രധാന കേസുകളും പിൻവലിച്ചു. ആർ.എസ‌്.എസിന‌് ബദലായ വർഗീയ പാർട്ടി എന്ന നിലയിലേക്ക് എസ്.ഡി.പി.െഎയുടെ പ്രവർത്തനരീതി വന്നപ്പോൾ അൽപം അകൽച്ച പാലിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഇവരുമായി രഹസ്യധാരണയുണ്ടായിരുന്നു.
ലീഗ‌് നേതൃത്വം പരസ്യമായി ഇക്കാര്യം നിഷേധിക്കാറുണ്ടെങ്കിലും ജനങ്ങൾക്ക‌് പകൽപോലെ സത്യമറിയാം. ഈ തെരഞ്ഞെടുപ്പിലും ധാരണ ഉണ്ടാക്കാനാണ‌് ഇരുപക്ഷത്തെയും നേതാക്കൾ ഒത്തുകൂടിയത‌്. സി.സി ടി.വി ദൃശ്യമടക്കം ഇപ്പോൾ തെളിവായി പുറത്തുവന്നിരിക്കുകയാണ‌്. ചർച്ച നടത്തിയിട്ടില്ലെന്നാണ‌് ലീഗ‌് നേതൃത്വം അവകാശപ്പെടുന്നത‌്. പിന്നെ, എന്തിനു വേണ്ടിയാണ‌് ഒത്തുകൂടിയതെന്ന‌് അവർ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.