കൊല്ലം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ജനങ്ങളുടെ അന്നം മുടക്കാൻ മടിയില്ലാത്ത പ്രതിപക്ഷ നേതാവിന് വർഗീയ ശക്‌തികളുടെ വോട്ട് വേണ്ട എന്ന് പറയാൻ ധൈര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
''എന്തൊരു മാനസികാവസ്‌ഥയാണിത്? .ജനങ്ങള്‍ നശിച്ചാലും വേണ്ടില്ല എൽ.ഡി.എഫ് ലേശം വിഷമിക്കണം എന്ന നീച ബുദ്ധിയാണ് പ്രതിപക്ഷത്തിന്. ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ഇത്തവണയും 'ഡീല്‍' ഉറപ്പിച്ചതിന്‍റെ സ്ഥിരീകരണമാണ്.
എൽ.ഡി.എഫ് സര്‍ക്കാര്‍ പെന്‍ഷനും കിറ്റും നല്‍കുന്നത് നാല് വോട്ടിനു വേണ്ടിയല്ല. അത് ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ്. ഒരു വർഗീയ ശക്‌തികളുടേയും വോട്ടും സഹായവും എൽ.ഡി.എഫിനും ഇടതുപക്ഷത്തിനും ആവശ്യമില്ല എന്നും ഇടതുപക്ഷം പ്രഖ്യാപിത നിലപാട് കൈക്കൊണ്ടിട്ടുണ്ട്'' -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.