കൊല്ലം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, രാഷ്ട്രീയ ധാര്‍മികത അൽപമെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ സ്ഥാനം ഒഴിഞ്ഞ് സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണത്തിന് വഴിയൊരുക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ജനാധിപത്യ മര്യാദകള്‍ക്കും ഭരണഘടന വ്യവസ്ഥകള്‍ക്കും വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നതും സംസ്ഥാന ഭരണത്തില്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതും ചോദ്യം ചെയ്യലിന് വിധേയമായിരിക്കുന്നതും മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ്.
മുഖ്യമന്ത്രിയുടെ കേസുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംസ്ഥാനത്തിന്‍റെ ഭരണം സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി ദുരുപയോഗം ചെയ്തുവെന്ന് വെളിപ്പെടുത്തുന്നതാണെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.