തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ പെങ്കടുക്കുന്നവർക്കെതിരെ വ്യാപകമായി കേസെടുക്കുകയ ാണെന്ന് പ്രതിപക്ഷവും നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയത് നിയമസഭയിൽ ചൂടേറിയ രംഗങ്ങൾക്കിടയാക്കി. ‘പ്രക്ഷോഭങ്ങളിൽ പെങ്കടുത്തവർക്ക് നേരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുന്നത് ശ്രദ്ധയിൽ പെട്ടിട് ടില്ലെന്ന്’ ചോദ്യോത്തര വേള അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ മുഖ്യമന്ത്രി എഴുതി വായിച്ചത് പ്രതിപക്ഷം തെള ിവുകളടക്കം ചോദ്യം ചെയ്തു. ഇേതാടെയാണ് വാക്പോരിലേക്ക് വഴിമാറിയത്.
കുറച്ച് കൂടി സത്യസന്ധമായ മറു പടി പ്രതീക്ഷിച്ചുവെന്ന ആമുഖത്തോടെയാണ് കെ.സി. േജാസഫ് സംഭവങ്ങൾ നിരത്തിയത്. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അടക്കം 62 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നാല് ദിവസം ജയിലിലും കിടന്നു. ചിതറയിൽ 35 പേർക്കെതിരെയും അങ്കമാലിയിൽ 200 പേർക്കെതിരെയും ഇടുക്കിയിൽ 71 പേർക്കെതിരെയും കേസെടുത്തു. പൊലീസ് റിപ്പോർട്ട് മാത്രം ആശ്രയിച്ച് സത്യം മറച്ചുവെക്കരുതെന്നും കേരളത്തിെൻറ ആഭ്യന്തരം അമിത് ഷായാണോ അതോ പിണറായി വിജയനാണോ എന്നും ജോസഫ് ചോദിച്ചു.
നിയമവിധേയമായി പ്രക്ഷോഭത്തിൽ പെങ്കടുത്തതിെൻറ പേരിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും സമരങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, പ്രേക്ഷാഭങ്ങളുടെ മറവിൽ ആക്രമണം നടന്നാൽ നോക്കിയിരിക്കാനാവില്ല. പോസ്റ്റോഫീസ് ഉപേരാധങ്ങൾക്കിടെ ഉള്ളിൽ കടന്ന് തല്ലിത്തകർത്താൽ സ്വഭാവികമായും കേസെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘എസ്.ഡി.പി.െഎക്കാരെ പറയുേമ്പാൾ നിങ്ങൾക്കെന്തിനാണ് പൊള്ളുന്നത്’
അങ്കമാലി മഹല്ല് കമ്മിറ്റി റാലിയിൽ 200 പേർക്കെതിരെയാണ് കേസെടുത്തതെന്നും ഇത് എന്തടിസ്ഥാനത്തിലെന്നും റോജി എം. ജോൺ ചോദിച്ചു. മഹല്ല് കമ്മിറ്റികളുടെ സമരങ്ങൾ സമാധാനപരമായിരുന്നുവെന്ന് പ്രതികരിച്ച മുഖ്യമന്ത്രി, പ്രേക്ഷാഭങ്ങളിൽ എസ്.ഡി.പി.െഎക്കാർ നുഴഞ്ഞു കയറി പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അവർക്കെതിരെയാണ് നടപടിയെടുത്തതെന്നും വ്യക്തമാക്കി. വിഷയം മാറ്റുന്നുവെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വെച്ചതോടെ ‘എസ്.ഡി.പി.െഎക്കാരെ പറയുേമ്പാൾ നിങ്ങൾക്കെന്തിനാണ് പൊള്ളുന്നതെന്ന്’ മുഖ്യമന്ത്രി ചോദിച്ചു. എസ്.ഡി.പി.െഎയെക്കുറിേച്ചാ തീവ്രവാദത്തെക്കുറിച്ചോ സംസാരിക്കാൻ പാടില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. എസ്.ഡി.പി.െഎയെ സംരക്ഷിക്കേണ്ട കാര്യം പ്രതിപക്ഷത്തിനുേണ്ടാ. വഴിവിട്ടുപോയവർ അക്രമങ്ങളിൽ ഏർപ്പെട്ടാൽ നോക്കിയിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, തങ്ങൾക്ക് എസ്.ഡി.പി.െഎയെ പിന്തുണക്കേണ്ട കാര്യമില്ലെന്നും എസ്.ഡി.പി.െഎ പിന്തുണ വാങ്ങിയത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു പ്രതിപക്ഷ നേതാവിെൻറ മറുപടി.
‘പൊലീസ് ക്ലിയറൻസ്: എന്തുകൊണ്ട് അറിയിച്ചില്ല’
ആലുവ സ്വദേശി ടി.എം. അനസിന് പ്രക്ഷോഭത്തിൽ പെങ്കടുത്തതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാ കാര്യത്തിലും പ്രതികരിക്കാറുള്ള അൻവർ സാദത്ത് എന്തുകൊണ്ട് ശ്രദ്ധയിൽപെടുത്തിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു സ്റ്റേഷനിലും ഇങ്ങനെയൊരു നടപടിയുണ്ടാകാനിടയില്ലെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നാൽ, ഇത്തരമൊരു സംഭവം ജനപ്രതിനിധി അറിയിച്ചിട്ട് വേണം മുഖ്യമന്ത്രി അറിയാനും കേൾക്കാനും ഇടപെടാനുമെന്നത് ദൗർഭാഗ്യകരമാണെന്ന് വി.ടി. ബൽറാം തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.