കണ്ണൂർ: സി.പി.എം സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ചൈന നയത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. േസാഷ്യലിസ്റ്റ് പാതയിൽ അടിയുറച്ചുനിന്ന് വൻസാമ്പത്തിക ശക്തിയായി വളരുന്ന ചൈനയെ തകർക്കാനുള്ള ശ്രമമാണ് അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്നത്. ചേരിചേരാനയം അട്ടിമറിച്ച് അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയായി മാറിയ ഇന്ത്യ അതിന് കൂട്ടുനിൽക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സി.പി.എം കണ്ണൂർ ജില്ല സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അേദ്ദഹം. കോടിയേരിക്കെതിരെ രാജ്യദ്രോഹക്കുറ്റമാരോപിച്ച് ബി.ജെ.പി രംഗത്തുവന്നതിന് പിന്നാലെയാണ് കോടിയേരിയുെട നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തുവന്നത്.
കോൺഗ്രസിനോട് സഹകരണം വേണ്ടെന്ന കാരാട്ടുപക്ഷ നിലപാടിനൊപ്പമാെണന്ന് ആവർത്തിച്ച് വ്യക്തമാക്കിയ പിണറായി, ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി സഹകരണമാകാമെന്ന ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിയുടെ രാഷ്ട്രീയലൈൻ തള്ളി. ഏതെങ്കിലും ഏച്ചുകൂട്ടലുകളിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താമെന്ന കാഴ്ചപ്പാട് ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ പ്രതിരോധിക്കാൻ ശരിയായ നയസമീപനത്തിെൻറ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ബദലിന് മാത്രമേ സാധിക്കൂ. കോൺഗ്രസിെൻറ ശക്തികേന്ദ്രങ്ങളിലാണ് ബി.ജെ.പി വളർന്നത്. മതനിരപേക്ഷ നിലപാട് കോൺഗ്രസ് കൈവിട്ടതാണ് അവിടങ്ങളിൽ ബി.ജെ.പിയെ വളർത്തിയത്.
ത്രിപുരയിലടക്കം അതാണ് കാണുന്നത്. അവിടെ കോൺഗ്രസിെൻറ അവസാനത്തെ എം.എൽ.എ കഴിഞ്ഞദിവസം ബി.ജെ.പിയിൽ പോയെന്നാണ് അറിഞ്ഞത്. മുതലാളിത്തത്തിന് ബദൽ സോഷ്യലിസം മാത്രമാണ്. ആ ദൗത്യം ഏറ്റെടുക്കാനായി പാർട്ടിയെ ശക്തിപ്പെടുത്തണം. മതനിരപേക്ഷത ഉൾപ്പെടെ രാജ്യം കാത്തുവെച്ച അടിസ്ഥാനമൂല്യങ്ങൾക്ക് എതിരാണ് ആർ.എസ്.എസ്. അവർ നിയന്ത്രിക്കുന്ന മോദിയുടെ ഭരണത്തിൽ ന്യൂനപക്ഷത്തിന് രക്ഷയില്ലാത്തനിലയാണ്. പശുവിെൻറയും ലൗ ജിഹാദിെൻറയും പേരുപറഞ്ഞ് ആളെ തല്ലിക്കൊല്ലുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. കള്ളപ്പണം നിരോധിക്കാനെന്ന് പറഞ്ഞ് നടപ്പാക്കിയ നോട്ടുനിരോധനം ജനങ്ങളുടെ നെട്ടല്ലൊടിച്ചു. പിന്നാലെ വന്ന ജി.എസ്.ടി കേരളത്തിന് ഗുണംചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിപരീതമാണ് അനുഭവമെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.