തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് മുഖ്യമന്ത്രി പിണറായി വിജയെൻറ പൂർണപിന്തുണ. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അദ്ദേഹെത്ത മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ സൂചന നല്കി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റണമെന്നാഗ്രഹിക്കുന്ന നിരവധിപേരുണ്ട്. ആ കട്ടിലുകണ്ട് പനിക്കേെണ്ടന്നാണ് അവരോട് പറയാനുള്ളത്. അതേസമയം അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജേക്കബ് തോമസിനെതിരെ ഉയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടി എം. വിന്‍സെൻറ് അവതരണാനുമതി തേടിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പഴയകാല അഴിമതികൾ പുറത്തുവരാതിരിക്കാൻ ഇേപ്പാൾ ജേക്കബ് തോമസ് അഴിമതിവിരുദ്ധ മേലങ്കി അണിഞ്ഞിരിക്കുകയാണെന്ന് വിൻസെൻറ് ആരോപിച്ചു. സംസ്ഥാനത്തെ ഭരണസ്തംഭനത്തിൻറ പ്രധാന ഉത്തരവാദി ജേക്കബ് തോമസ് ആണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.വിജിലന്‍സ് ഡയറക്ടര്‍ അഴിമതിക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുന്ന ആളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം അദ്ദേഹത്തിനെതിരെ നടപടിയെടുക്കില്ല. ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ അന്വേഷണവും നടത്തില്ല. അതേസമയം സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കുള്ള പെരുമാറ്റച്ചട്ടം പാലിക്കാന്‍ ജേക്കബ് തോമസ് ബാധ്യസ്ഥനാണ്. അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള വിജിലന്‍സിെൻറ നിയമാനുസൃത സ്വാതന്ത്രം സംരക്ഷിക്കും.
രാജപാളയം താലൂക്കില്‍ വിരുദനഗറിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടർക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ അന്വേഷണവിധേയമാക്കേണ്ടതാണ്. അതിനുശേഷമേ അക്കാര്യത്തിൽ സർക്കാറിന് അഭിപ്രായം പറയാൻ സാധിക്കൂ. സർവിസിലിരിക്കെ മുൻകൂർ അനുമതിയില്ലാതെ അദ്ദേഹം സ്വകാര്യ സ്ഥാപനത്തിൽ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ െതറ്റായ നടപടിയാണ്. അത്തരം നടപടിയെ സർക്കാർ സംരക്ഷിക്കില്ല. അദ്ദേഹത്തിനെതിരെ ഉയർന്ന മറ്റ് ചില ആരോപണങ്ങളെപ്പറ്റി ഗൗരവമായ അന്വേഷണം നടന്നിട്ടുണ്ട്.വിജിലന്‍സ് സംവിധാനത്തില്‍ ചില പാളിച്ചകള്‍ ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വിജിലൻസിെൻറ പ്രവർത്തനത്തിൽ മാർഗനിർദേശം ഉണ്ടാകുമെന്ന് ഹൈകോടതി പറഞ്ഞതിനെ സർക്കാർ സ്വാഗതംചെയ്യുന്നു. ചട്ടവിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥന് പ്രവര്‍ത്തിച്ചാല്‍ അതില്‍ നടപടി സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട വകുപ്പാണ്. അതിനെ വിജിലന്സുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജേക്കബ് തോമസ് നടത്തിയിട്ടുള്ളത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളാണെന്നും സർക്കാർ അദ്ദേഹത്തിന് ചുവപ്പുകാര്‍ഡ് കാട്ടണമെന്നും വിന്‍സെൻറ് ആവശ്യപ്പെട്ടു. കൊച്ചി പൊലീസ് കമീഷണറായിരിക്കെ അദ്ദേഹം രാജപാളയം താലൂക്കില്‍ വിരുദനഗര്‍ വില്ലേജില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ ക്രമക്കേടുണ്ട്.
സ്വന്തം മേല്‍വിലാസവും ജോലിയും മറച്ചുെവച്ചാണ് ഭൂമി വാങ്ങിയത്. ഇസ്ര എന്ന കമ്പനിയുടെ ഡയറക്ടറായാണിത്. സര്‍ക്കാറിന് നല്കുന്ന സ്വത്തുവിവരത്തിൽനിന്ന് ഇൗ ഭൂമി സംബന്ധിച്ച കാര്യങ്ങൾ മറച്ചുെവച്ചിരിക്കുകയാണ്. പൊലീസ് സർവീസിലുള്ള ഒരാൾ സർക്കാറിെൻറ അനുമതിയില്ലാതെ സ്വകാര്യസ്ഥാപനത്തിെൻറ ഡയറക്ടറാകുന്നത് എങ്ങനെയെന്നും വിന്‍സെൻറ് ചോദിച്ചു. മാണി ഗ്രൂപ്പും ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.