മുഖ്യമന്ത്രിക്ക് വധഭീഷണി; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്ന് അജിത് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
യു.എ.ഇയില്‍നിന്നാണ് പോസ്റ്റ് ഇട്ടത്. ഇതിനെതിരെ ചിലര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതോടെ പോസ്റ്റ് പിന്‍വലിച്ചു.

ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയയാളുടെ വിവരങ്ങള്‍ പരാതിക്കാരന്‍ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ലഭ്യമായ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം അതീവഗൗരവമായാണ് പൊലീസ് രഹസ്യാന്വേഷണവിഭാഗം കാണുന്നത്.

ഈ സാഹചര്യത്തില്‍ വിദേശത്തുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹം മടങ്ങിയത്തെിയാല്‍ നാട്ടിലെ സുരക്ഷയും ശക്തമാക്കാനാണ് പൊലീസ് തീരുമാനം.

 

Tags:    
News Summary - pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.