സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ചു -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മ​ല​യി​ൻ​കീ​ഴ്​ ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സി​ൽ സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016ൽ അഞ്ച് ലക്ഷം വിദ്യാർഥികളാണ് പൊതുവിദ്യാലയങ്ങളിൽ നിന്നും കൊഴിഞ്ഞു പോയത്. എന്നാൽ, പിന്നീട് 10 ലക്ഷത്തോളം വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്തുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വലിയ രീതിയിൽ വികസിപ്പിക്കാൻ ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട്. സർക്കാറും അധ്യാപകരും വിവിധ സ്കൂളുകളിലെ പി.ടി.എയുമെല്ലാം ചേർന്നാണ് സ്കൂളുകളിൽ വലിയ മാറ്റമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം 42 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വീ​ണ്ടും പ​ള്ളി​ക്കൂ​ട​മു​റ്റ​ത്തെ​ത്തിയത്. ഇ​തി​ൽ മൂ​ന്നേ​കാ​ൽ​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാം ക്ലാ​സി​ലെ​ത്തിയ ന​വാ​ഗ​ത​രാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്, അ​ൺ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലാ​യി 3,03,179 കു​ട്ടി​ക​ളാ​ണ്​ ഒ​ന്നാം ക്ലാ​സി​ലെ​ത്തി​യ​ത്. ഈ ​വ​ർ​ഷ​ത്തെ കു​ട്ടി​ക​ളു​ടെ എ​ണ്ണം ആ​റാം പ്ര​വൃ​ത്തി​ദി​ന​ത്തി​ലെ ക​ണ​ക്കെ​ടു​പ്പി​നു​ശേ​ഷം വ്യ​ക്ത​മാ​കും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ ഉ​ൾ​പ്പെ​ടെ 15,452 സ്കൂ​ളു​ക​ളാ​ണ്​ വ്യാ​ഴാ​ഴ്ച തു​റ​ന്നത്. ഇ​തി​ൽ 5813 സ​ർ​ക്കാ​ർ സ്കൂ​ളും 8159 എ​യ്​​ഡ​ഡ്​ സ്കൂ​ളും ഉ​ൾ​പ്പെ​ടു​ന്നു. 6849 എ​ൽ.​പി സ്കൂ​ൾ, 3009 യു.​പി, 3128 ഹൈ​സ്കൂ​ൾ, 2077 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Tags:    
News Summary - Pinrayi vijayan on kerala school opening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.