തൊടുപുഴ: കോട്ടയം സീറ്റിെൻറ കാര്യത്തിൽ മാണി ഇനി വിട്ടുവീഴ്ച ചെയ്തേക്കില്ലെന്ന സ ൂചനകൾക്കിടെ കോൺഗ്രസുമായി ചർച്ചചെയ്ത് പകരം ഫോർമുല രൂപപ്പെടുത്താൻ പി.ജെ. ജോ സഫ്. അതിനിടെ, തൽക്കാലം പാർട്ടി പിളർത്തേണ്ടതില്ലെന്നും പ്രത്യേക ബ്ലോക്കായി ഇരിക്കു ന്നതടക്കം പരിഗണിക്കേണ്ടെന്നും ജോസഫ് ഗ്രൂപ് രഹസ്യ യോഗം തീരുമാനിച്ചു. അസാധാരണ സാ ഹചര്യം സംജാതമായാൽ അപ്പോൾ നോക്കാമെന്നും തെരഞ്ഞെടുപ്പ് നടക്കവെ യു.ഡി.എഫിന് ബുദ്ധ ിമുട്ടുണ്ടാക്കുന്നതൊന്നും ഉണ്ടായിക്കൂടെന്നും വിലയിരുത്തി.
പാർട്ടിയിൽ നിന്ന് പൊരുതാൻ തീരുമാനിച്ചാണിത്. തുടർന്ന് സീറ്റുനഷ്ടം ഒഴിവാക്കാൻ ബദൽ മാർഗം തേടും. ജോസഫിന് മുറിവേൽക്കാത്ത രീതിയിൽ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് നേതാക്കൾ ഇതിനകം മാണിയും മകനുമായി ബന്ധപ്പെട്ടുവരുകയാണ്. തോമസ് ചാഴികാടനെ മാറ്റി സീറ്റ് നൽകുകയോ അതല്ലെങ്കിൽ കോട്ടയം കോൺഗ്രസ് ഏറ്റെടുത്ത് ഇടുക്കി ജോസഫിന് നൽകുന്നതോ ആയ പാക്കേജാണ് ആേലാചനയിൽ. ഒറ്റത്തവണത്തേക്ക് ഇരു മണ്ഡലങ്ങളും വെച്ചുമാറുന്നതാകുമിത്. ഇതിന് മാണിയും കൂട്ടരും വഴങ്ങാനിടയില്ല.
അതിനാൽ ഉമ്മൻ ചാണ്ടിയെ കോട്ടയത്തിറക്കി ഇടുക്കി പിടിക്കാനാകുമോ എന്നാണ് ജോസഫിെൻറ നോട്ടം. ഇതിന് ആദ്യ തീരുമാനം ഉമ്മൻ ചാണ്ടിയിൽനിന്നാകണം. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടിയുമായി നടക്കുന്ന ചർച്ചയിൽ വിഷയം ചർച്ചചെയ്യും.
കോട്ടയം വികാരമുയർത്തി സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ഇടുക്കി കിട്ടിയാൽ ജോസഫിന് മത്സരിക്കാനുമാകും. കോൺഗ്രസ് നേതാക്കൾക്കിടയിലെ ജോസഫിെൻറ സ്വീകാര്യതയാണ് നീക്കത്തിന് പിൻബലം. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് െചന്നിത്തല, ബെന്നി ബഹ്നാൻ അടക്കമുള്ളവരുമായി ജോസഫ് വിഷയം സംസാരിച്ചു കഴിഞ്ഞു. രാജ്യസഭ സീറ്റ് ജോസ് കെ. മാണി ഏറ്റെടുത്തിരിക്കെ തനിക്കാണ് ലോക്സഭ സീറ്റിന് അർഹതയെന്നാണ് ജോസഫിെൻറ വാദം. ചൊവ്വാഴ്ച വൈകീട്ട് കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ജോസഫ് തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിനിടെ, മാണി ഗ്രൂപ്പിെനതിരെ ആഞ്ഞടിച്ച് ജോസഫ് ഗ്രൂപ്പിലെ മുതിർന്ന നേതാക്കളടക്കം രംഗത്തെത്തി.
ജോസഫിെൻറ സ്ഥാനാർഥിത്വം അട്ടിമറിച്ചത് ജോസ് കെ. മാണിയും ഭാര്യ നിഷയും ചേർന്നാണെന്ന് കോഴിക്കോടുനിന്നുള്ള പാർട്ടി ഉന്നതാധികാര സമിതി അംഗം വി.സി. ചാണ്ടി ആരോപിച്ചു. മുൻ എം.എൽ.എ ടി.യു. കുരുവിളയും മാണി ഗ്രൂപ്പിെൻറ നടപടിയെ വിമർശിച്ച് രംഗത്തെത്തി.
ചാഴികാടനെ അംഗീകരിക്കില്ലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി; യോഗം പിരിച്ചുവിട്ടു
കോട്ടയം: കേരള കോൺഗ്രസ് സ്ഥാനാർഥി തോമസ് ചാഴികാടനെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബഹളത്തിനൊടുവിൽ പിരിച്ചുവിട്ടു. ഇതോടെ, കേരള കോൺഗ്രസ് എം പൊട്ടിത്തെറിക്ക് പിന്നാലെ കോൺഗ്രസിലും അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നു. ചൊവ്വാഴ്ച ചേരാനിരുന്ന ഡി.സി.സി യോഗം മാറ്റിവെച്ചതിനുപിന്നാലെ ചേർന്ന കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തിലാണ് രൂക്ഷ വിമര്‍ശനമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.