നിലപാട്​ കടുപ്പിച്ച്​ ജോസഫ്​; പ്രതിരോധത്തിൽ മാണി വിഭാഗം

കോട്ടയം: പാർട്ടി പിടിച്ചെടുക്കാനുള്ള കരുനീക്കങ്ങൾ അവസാനിപ്പിച്ച്​ പരസ്യഏറ്റുമുട്ടലിലേക്ക്​ പി.ജെ. ജോസഫു ം ജോസ്​ കെ. മാണിയും. സ്വാർഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ചിലർ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ജോസ് കെ . മാണി ആരോപിച്ചപ്പോൾ, സമവായത്തിന്​ എതിരുനിൽക്കുന്നവരാണ്​ പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്നതെന്ന്​ പി.ജ െ. ജോസഫ്​ തിരിച്ചടിച്ചു.

അതിനിടെ, മാണി വിഭാഗത്തെ പ്രതിരോധത്തിലാക്കി ജോസഫ്​ നിലപാട്​ കടുപ്പിച്ചു. ചെയ ർമാ​​െൻറ അധികാരങ്ങളെല്ലാം വർക്കിങ്​ ചെയർമാനുണ്ടെന്ന്​ വ്യക്തമാക്കിയ ജോസഫ്​, സംസ്​ഥാന കമ്മിറ്റി വിളിക്കണമെ ന്ന ജോസ്​ കെ. മാണിയുടെ ആവശ്യവും തള്ളി.
കോടതിയിൽ ജോസ് കെ. മാണി വിഭാഗം നൽകിയ കേസ് നിലനിൽക്കുന്നതിനാൽ ആഗസ്​റ്റ ്​ മൂന്നുവരെ സംസ്​ഥാന കമ്മിറ്റി വിളിക്കാൻ കഴിയില്ലെന്നും ജോസഫ്​ വ്യക്തമാക്കി. ഇതോടെ മാണി വിഭാഗം കൂടുതൽ പ്ര തിരോധത്തിൽ ആയിരിക്കുകയാണ്​. കേസ്​ നൽകിയുള്ള നീക്കം ഇവർക്ക്​ തന്നെ തിരിച്ചടിയായ സ്​ഥിതിയാണ്​. ഇൗ സാഹച​ര്യത്ത ിൽ കേസ്​ പിൻവലിക്കുന്ന കാര്യവും ഇവർ പരിഗണിക്കുന്നുണ്ട്​​.

സംസ്​ഥാന കമ്മിറ്റി വിളിച്ചുചേർത്ത്​ ചെയർമാന െ തെരഞ്ഞെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ കഴിഞ്ഞദിവസം മാണി വിഭാഗം സംസ്​ഥാന കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട്​ കത്ത്​ നൽകി​െയങ്കിലും ​ഇതും​ ജോസഫ്​ മുഖവിലയ്​ക്കെടുത്തിട്ടില്ല. സമവായത്തിലൂടെ ചെയർമാനെ കണ്ടെത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അദ്ദേഹം പാർലമ​െൻററി പാർട്ടി യോഗവും ഉന്നതാധികാര സമിതി യോഗവും വിളിച്ചുചേർക്കാനുള്ള നീക്കത്തിലുമാണ്​. എന്നാൽ, മോൻസ്​ ജോസഫ്​ എം.എൽ.എ വിദേശത്തേക്ക്​ പോയതിനാൽ പാർലമ​െൻററി പാർട്ടി യോഗം നീളുമെന്നാണ്​ വിവരം.

ഇതിനിടെ, സ്വന്തം നിലയിൽ സംസ്​ഥാന കമ്മിറ്റി യോഗം വിളിക്കാൻ മാണി വിഭാഗം ആലോചിക്കുന്നുണ്ടെങ്കിലും ജോസഫ്​ നടപടിയെടുക്കുമോയെന്ന ആശങ്ക ഇവർക്കുണ്ട്​. ചെയർമാ​​െൻറ ചുമതല ജോസഫിനായതിനാൽ അച്ചടക്ക നടപടിയെടുക്കാൻ അദ്ദേഹത്തിനു​ കഴിയും. ബദൽ യോഗത്തെ അസാധുവാക്കാൻ കഴിയുമെന്ന സ്​ഥിതിയുണ്ട്​. പുതിയ പാർട്ടി രൂപവത്​കരിച്ചാൽ എം.എൽ.എമാർക്ക്​ അയോഗ്യത ഭീഷണിയുണ്ട്​. ഇതു​ ​മറികടക്കാൻ കഴിയുമോയെന്ന നിയമോപദേശവും ജോസ്​ കെ. മാണി തേടിയിട്ടുണ്ട്​. ഇരുവിഭാഗം നേതാക്കളും പരസ്യപ്രസ്​താവനകളിലൂടെ കൊമ്പുകോർത്തതോടെ കേരള കോൺഗ്രസ്​​ അണികളും സമവായപ്രതീക്ഷ ​കൈവിടുകയാണ്​.


വോട്ടിനിട്ട് ചെയർമാനെ തെരഞ്ഞെടുത്തുവെന്ന് കത്ത് നൽകിയിട്ടില്ല -പി.ജെ. ജോസഫ്​
തൊടുപുഴ: വോട്ടിനിട്ട് ചെയർമാനെ തെരഞ്ഞെടുത്തുവെന്ന് െതരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിട്ടില്ലെന്ന് കേരള കോൺഗ്രസ് എം വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. താൽക്കാലിക ചെയർമാനെ സംബന്ധിച്ച് കത്ത് നൽകിയോ എന്ന കാര്യം അറിയില്ല. ഇല്ലാത്ത കത്തി​​െൻറ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കി പാർട്ടിയെ തകർക്കാനാണ് ശ്രമം. പാർട്ടി ചെയർമാ​​െൻറ അസാന്നിധ്യത്തിൽ ആർക്കാണ് ചുമതലയെന്ന കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകാറുണ്ട്. അത് സ്വാഭാവിക നടപടിക്രമമാണ്. ഭരണഘടനയെ കുറിച്ച് അറിവില്ലാത്തവർ പാർട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നത്.

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം തീരുമാനിക്കേണ്ടത് സമവായത്തിലൂടെയാണ്. കമ്മിറ്റികൾ സമവായത്തിലൂടെ തീരുമാനമെടുക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നത്. സംസ്ഥാന കമ്മിറ്റി വിളിച്ച് ഭൂരിപക്ഷം തെളിയിച്ചല്ല തീരുമാനിക്കേണ്ടതെന്നും ജോസഫ്​ പറഞ്ഞു. കോടതിയിൽ ജോസ് കെ. മാണി വിഭാഗം നൽകിയ കേസ് നിലനിൽക്കുന്നതിനാൽ ആഗസ്​റ്റ്​ മൂന്നുവരെ സംസ്ഥാന കമ്മിറ്റി വിളിക്കാൻ കഴിയില്ല. സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കണമെന്ന്​ പറയുന്നവർക്ക്​ പാർട്ടി ഭരണഘടന എന്താണെന്നുപോലും അറിയില്ലെന്നും ജോസഫ് പറഞ്ഞു.


മധ്യസ്​ഥ ചർച്ചകൾക്ക്​ സഭ നേതൃത്വം
കോട്ടയം: കേരള കോൺഗ്രസിലെ തർക്കങ്ങൾ പിളർപ്പിലേക്കെന്ന സൂചനകൾക്കിടെ, സമവായത്തിന്​ സഭ ഇടപെടൽ. ചെയര്‍മാന്‍ പദവിയുടെ പേരിലുള്ള തർക്കം പിളർപ്പിലേക്ക്​ നീങ്ങരുതെന്നാണ്​ സഭയുടെ നിലപാട്. വ്യാഴാഴ്​ച ഇരുവിഭാത്തിലെയും പ്രമുഖ നേതാക്കളുമായി കത്തോലിക്ക സഭയിലെ രണ്ടു ബിഷപ്പുമാര്‍ ഫോണില്‍ സംസാരിച്ച് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് നിര്‍ദേശിച്ചതായാണ്​ വിവരം. യോജിച്ച് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെങ്കില്‍, ഇരുവിഭാഗവും സമാധാന അന്തരീക്ഷത്തിൽ പിരിയണമെന്ന അഭിപ്രായവും ഇവർ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ്​ സൂചന. നേര​േത്തയും സഭ മധ്യസ്​ഥതക്ക്​ ശ്രമിച്ചിരുന്നെങ്കിലും ഇരുവിഭാഗവും ഇത്​ മുഖവിലയ്​ക്കെടുത്തിരുന്നില്ല.

അതിനിടെ, പാർട്ടി ഭരണഘടനയെ ചൊല്ലിയും തർക്കം മുറുകുകയാണ്​. ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും പാര്‍ട്ടിയുടെ ഭരണഘടന തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് അവകാശപ്പെടുന്നത്​. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ചെയര്‍മാ​​െൻറ അഭാവത്തില്‍ വര്‍ക്കിങ്​ ചെയര്‍മാനാണ് എല്ലാ അവകാശവും അധികാരവുമെന്നാണ് ജോസഫ് പക്ഷം വാദിക്കുന്നു. ചെയര്‍മാനെ അഭിപ്രായ ഐക്യത്തിലൂടെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന്​ ഭരണഘടനയിൽ പറയുന്നതായും ഇവർ വ്യക്​തമാക്കുന്നു. മാത്രമല്ല, പാര്‍ലമ​െൻററി പാര്‍ട്ടി ലീഡറുടെ അഭാവത്തില്‍ ഡെപ്യൂട്ടി ലീഡര്‍ക്കാണ് പരമാധികാരമുള്ളത്. നിയമസഭ കക്ഷിനേതാവിനെ നിശ്ചയിക്കുന്നത്​ നിയമസഭ സാമാജികര്‍ മാത്രമാണ്. ഇതാണ്​ ഭരണഘടനയിൽ പറയുന്നതെന്നും ഇത്​ അംഗീകരിക്കണമെന്നുമാണ്​ ജോസഫിനൊപ്പം നിൽക്കുന്നവർ പറയുന്നത്​.

ജോസ് കെ. മാണി വിഭാഗം ഇതെല്ലാം തള്ളുന്നു. പാര്‍ട്ടി ഭരണഘടനയനുസരിച്ച് സംസ്ഥാന സമിതിക്കാണ് പാര്‍ട്ടിയുടെ പരമാധികാരമെന്നും പാര്‍ട്ടി ഭാരവാഹികളെ നിശ്ചയിക്കാനുള്ള അധികാരവും അവകാശവും ഈ സമിതിക്കാണെന്നും ഇവർ പറയുന്നു. ചെയര്‍മാ​​െൻറ അഭാവത്തെ രണ്ടായിട്ടാണ് ഭരണഘടന വിവക്ഷിച്ചിരിക്കുന്നതെന്നും ഇവർ വാദിക്കുന്നു. ഒന്ന് താല്‍ക്കാലിക അഭാവവും രണ്ട് സ്ഥിരം അഭാവവുമെന്ന രീതിയിലാണ്​. താല്‍ക്കാലിക അഭാവമാണെങ്കില്‍ മാത്രം വര്‍ക്കിങ്​ ചെയര്‍മാന് അധികാരം കൈമാറാന്‍ അവകശമുള്ളത്. നിലവില്‍ ചെയര്‍മാ​​െൻറ സ്ഥിരം അഭാവമാണുള്ളത്.

അതിനാല്‍ ചെയര്‍മാനെ പുതുതായി തെരഞ്ഞെടുക്കണമെന്നാണ് ഭരണഘടന പറയുന്നതെന്നാണ് ജോസ് കെ. മാണിക്കൊപ്പമുള്ളവര്‍ പറയുന്നത്. കേരള കോണ്‍ഗ്രസി​​െൻറ ഭരണഘടനയില്‍ പാര്‍ലമ​െൻററി പാര്‍ട്ടിയില്‍ വരുന്നത് നിയമസഭയിലേക്കും ലോക്​സഭയിലേക്കും തെരഞ്ഞെടുക്കപ്പെടുന്നവരാണെന്നും ഇവർ പറയുന്നു. എന്നാൽ, രണ്ടുകൂട്ടരും ഭരണഘടന ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇൗ തർക്കം നിയമപോരാട്ടത്തിലേക്ക്​ നീങ്ങുമെന്നാണ്​ സൂചന.

Tags:    
News Summary - PJ Joseph on Letter Dispute in Kerala Congress-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.