കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാനായി പ്രവർത്തിക്കുന്നതിന് ജോസ് കെ. മാണിക്കുള്ള വിലക്ക് നിലനിൽക്കുന്നതായി വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. ജോസ് കെ. മാണി ചെയർമാനാണെന്ന് പറയുന്നത് കോടതിയലക്ഷ്യമാണ്. ചെയർമാനായി തെരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്ന് മൂന്നു കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമീഷൻ പരിഗണിച്ചില്ലെന്നും ജോസഫ് പറഞ്ഞു.
ഇരുവിഭാഗവും അംഗീകരിച്ച 450 സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക നിലനിൽക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞിട്ടുണ്ട്. അതിൽ നിന്ന് 305 പേരെ അടർത്തിയെടുത്ത് അതിൽ ഭൂരിപക്ഷം ജോസ് കെ. മാണിക്കാണെന്നാണ് കമീഷൻ പറയുന്നത്.
രണ്ട് മാസം സമയം ഉണ്ടായിരുന്നിട്ടും അംഗങ്ങളുടെ പട്ടിക പരിശോധിച്ചില്ലെന്നും അതിനാൽ പുനഃപരിശോധിക്കണമെന്നും കമീഷനംഗം വിയോജന കുറിപ്പ് എഴുതിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍റേത് അവസാന വാക്കല്ല. തീരുമാനത്തിനെതിരെ ഡൽഹി കോടതിയിൽ റിട്ട് ഹരജി നൽകി അവസാന വിജയം തങ്ങളുടേതാണെന്നും പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.