കെ. സുധാകരന്‍റെ പ്രസ്താവനക്കെതിരെ പി.കെ. ബഷീർ; കേവലം നാക്കുപിഴയായി യു.ഡി.എഫ് അണികൾക്ക് കാണാനാകില്ല

മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് തുടർച്ചയായി സംഭവിക്കുന്ന നാക്കുപിഴകൾ കോൺ​ഗ്രസ് ഹൈകമാൻഡ് ​ഗൗരവമായി കാണണമെന്ന് മുസ്‍ലിം ലീ​ഗ് നിയമസഭ ചീഫ് വിപ്പും എം.എൽ.എയുമായ പി.കെ. ബഷീർ. അദ്ദേഹത്തിന്‍റെ തുടർച്ചയായ ആർ.എസ്എസ് അനുകൂല പ്രസ്താവനകൾ കേവലം നാക്കുപിഴയായി മാത്രം യു.ഡി.എഫ് അണികൾക്ക് കാണാനാകില്ലെന്ന് പി.കെ. ബഷീർ പറഞ്ഞു.

യു.ഡി.എഫ് മൂല്യത്തിന് വിരുദ്ധമായ പ്രസ്താവനകൾ സഖ്യകക്ഷികളെയും അവരെ പിന്തുണക്കുന്ന ലക്ഷക്കണക്കിന് മതേതര വിശ്വാസികളെയും വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി.കെ. ബഷീറിന്റെ ആരോപണം.

മതേതര മൂല്യത്തിൽ അധിഷ്ഠിതമായിരുന്നു എന്നും കോൺ​ഗ്രസ് പാർട്ടിയുടെ നിലപാടുകൾ. ഹൈകമാൻഡ് മുതൽ താഴെ തട്ടിലുള്ള നേതാക്കളും പ്രവർത്തകരും വരെ ജാതി-മതഭേദമന്യേ ആളുകളെ സ്നേഹിക്കാനും സേവിക്കാനും മുന്നിട്ട് നിൽക്കുന്നവരായിരുന്നുവെന്നും പി.കെ. ബഷീർ പറഞ്ഞു. 

Tags:    
News Summary - P.K. Basheer Against K Sudhakaran statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.