കോഴിക്കോട്: പാലക്കാട് നഗരസഭയിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബി.ജെ.പിയുടെ വിജയത്തിന് കാരണം എൽ.ഡി.എഫ് ആണെന്ന് ഫിറോസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. വോട്ടുകണക്ക് സഹിതമാണ് ഫിറോസിെൻറ ആരോപണം. ബി.ജെ.പി ജയിച്ചാലും കുഴപ്പമില്ല കോൺഗ്രസ് തോറ്റാൽ മതി എന്ന ചിന്താഗതി ആരാണ് കൊണ്ടു നടക്കുന്നതെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജയിച്ച സീറ്റുകളിലെ എല്‍.ഡി.എഫ്-യു.ഡി.എഫ് വോട്ടുകളുടെ കണക്കുകളും ഫിറോസ് പങ്കുവെച്ചിട്ടുണ്ട്.
പാലക്കാട് നഗരസഭയിൽ ബിജെപി ജയിച്ച സീറ്റുകളിലെ കണക്കുകൾ പറയട്ടെ...
പാലക്കാട് നഗരസഭ
#കൽപ്പാത്തി ഈസ്റ്റ് വോട്ട് നില
ബിജെപി 647
യുഡിഎഫ് 580
എൽഡിഎഫ് 130
സ്വതന്ത്രൻ 98
# കുമാരപുരം വോട്ടുനില
ബിജെപി 808
യുഡിഎഫ് 705
എൽഡിഎഫ് 158
# വെണ്ണക്കര സെൻട്രൽ വോട്ടുനില
ബിജെപി 551
യുഡിഎഫ് 530
എൽഡിഎഫ് 102
# കൈകുത്തുപറമ്പ് വോട്ടുനില
ബിജെപി 594
യുഡിഎഫ് 542
എൽഡിഎഫ് 55
#പുതൂർ നോർത്ത്
ബിജെപി 641
യുഡിഎഫ് 458
എൽഡിഎഫ് എഫ് 259
ആംആദ്മി 9
# ഒലവക്കോട് സെൻട്രൽ വോട്ടുനില
ബിജെപി 780
യുഡിഎഫ് 525
എൽഡിഎഫ് 341
#കൊപ്പം വോട്ട് നില
ബിജെപി 543
യുഡിഎഫ് 369
എൽഡിഎഫ് 309
# selvapalayam വോട്ടുനില
ബിജെപി 507
യുഡിഎഫ് 377
എൽഡിഎഫ് 340
ബിഎസ്പി 17
ഇനി 2015 ലെ കണക്ക് പരിശോധിക്കൂ...
പാലക്കാട് നഗരസഭ
UDF - 20
LDF - 8
BJP - 24
ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ല.
ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും LDF വിട്ടുനിന്നു.
ഫലം - കേരളത്തില്‍ BJP ആദ്യമായി ഒരു മുനിസിപ്പാലിറ്റി ഭരിച്ചു.
'ഇനി പറയൂ പാലക്കാട് നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിലും എളുപ്പമായിരുന്നില്ലേ ബി.ജെ.പി അധികാരത്തില്‍ വരുന്നതിനെ പ്രതിരോധിക്കല്‍ ? ബി.ജെ.പിക്കെതിരെ ആത്മാര്‍ത്ഥമായ നിലപാടെടുക്കുന്നവര്‍ ആരെന്ന് വസ്തുതകള്‍ പറയട്ടെ. ചെപ്പടി വിദ്യകള്‍ കൊണ്ട് കയ്യടി നേടാന്‍ ശ്രമിക്കുന്നവരുടെ പൊള്ളത്തരം ജനം ചര്‍ച്ച ചെയ്യട്ടെ...' പി,കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു
Prevention is better than cure.....
ആരാണ് പാലക്കാട് നഗര സഭയിൽ ബി.ജെ.പിക്ക് അധികാരം നൽകിയത്? ബി.ജെ.പി ജയിച്ചാലും...
Posted by PK Firos on Friday, 18 December 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.