കൊച്ചി: മരണാനന്തര കര്‍മങ്ങള്‍ മരിച്ചയാളുടെ വിശ്വാസപ്രകാരം നടത്താന്‍ ചട്ടമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. അടുത്തിടെ കൊടുങ്ങല്ലൂരില്‍ മരിച്ച സാമൂഹിക പ്രവര്ത്തകന് നജ്മല്‍ ബാബു എന്ന ടി.എന്‍. ജോയിയുടെ മരണാനന്തര ചടങ്ങുകള്‍ അദ്ദേഹത്തിെൻറ വിശ്വാസത്തിന് വിരുദ്ധമായി നടത്തിയ പശ്ചാത്തലത്തിൽ മുസ്ലി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസാണ് ഇൗ ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനും സ്വന്തം തീരുമാന പ്രകാരമുള്ള മരണാനന്തര കർമങ്ങള്‍ ലഭിക്കാനുമുള്ള അവകാശം ഒാരോ വ്യക്തിക്കുമുണ്ട്. ഇസ്ലാം മതം സ്വീകരിച്ചവര്‍ക്ക് മതംമാറ്റം സംബന്ധിച്ച പ്രഖ്യാപനം സമര്‍പ്പിക്കാനും അംഗീകാരം നേടാനുമുള്ള ചട്ടം മൂന്നുമാസത്തിനകം രൂപവത്കരിക്കണമെന്ന ഹൈകോടതി ഉത്തരവ് സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇസ്ലാം മതം സ്വീകരിച്ച അബു താലിബ് എന്ന തദേവൂസ് സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കി ജൂണ്‍ 26നാണ് ഡിവിഷൻബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ചട്ടം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം നല്‍കിയിട്ടും തീരുമാനമുണ്ടായില്ല. ഇക്കാര്യത്തിൽ സർക്കാറിെൻറ നടപടികൾ നിയമവിരുദ്ധമാണ്. വ്യക്തി സ്വമേധയ ഒരു മതത്തിൽനിന്നും മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്താൽ ആ വ്യക്തിയുടെ സ്വാതന്ത്ര്യങ്ങളും, അവകാശങ്ങളും ഇല്ലാതാവുന്നിെല്ലന്നും, അത്തരം അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ നിലവിൽ സംസ്ഥാനത്ത് നിയമത്തിലധിഷ്ഠിതമായ സംവിധാനമില്ലെന്നും ഹരജിയിൽ പറയുന്നു. നിയമ നിർമാണത്തിലൂടെ ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇൗ സാഹചര്യത്തിലാണ് ചട്ടം രൂപവത്കരിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.