കൊച്ചി: 15 കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ നോഡല്‍ ഏജന്‍സിയാണ് കുടുംബശ്രീയെന്നും വനി താമതിലിൽ പെങ്കടുക്കാൻ അംഗങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ ഇൗ പദവി പുനരാലോചിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടേണ്ടിവരുമെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗ ം പി.കെ. കൃഷ്ണദാസ്. വനിതാമതിലില്‍ പങ്കെടുക്കാത്തതിന് ഒറ്റ കുടുംബശ്രീ-തൊഴിലുറപ്പു കാര്‍ക്കും ജോലി പോകില്ല. അവരെ ബി.ജെ.പി സംരക്ഷിക്കും -കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നോഡൽ ഏജൻസി പദവി നഷ്ടമായാൽ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമാണ്. ചീഫ് സെക്രട്ടറി മുതല്‍ വില്ലേജ് ഓഫിസര്വരെ നിയമനടപടി നേരിടേണ്ടിവരും. ഗാന്ധിയന്‍ മാര്‍ഗത്തില്‍ 20 ദിവസമായി സമരം നടത്തുന്ന ദേശീയ പാര്‍ട്ടിയെ ചര്‍ച്ചക്കുപോലും വിളിക്കാത്ത പിണറായി വിജയന് ലക്ഷണമൊത്ത ഫാഷിസ്റ്റാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. വനിതാമതില്‍ ശബരിമലയിലെ ആചാരലംഘനത്തിനുള്ളതാണ്. സി.പി.എമ്മിെൻറ രഹസ്യഅജണ്ടയാണ് പിന്നില്‍- കൃഷ്ണദാസ് പറഞ്ഞു.
വനിതാമതിലിൽ കാൽലക്ഷം പേരെത്തും –പുലയൻ മഹാസഭ
കൊച്ചി: വനിതാമതിലിൽ കാൽലക്ഷം വനിതകളെ പങ്കാളികളാക്കുമെന്ന് കേരള പുലയൻ മഹാസഭ. വനിതാമതിൽ കേരളചരിത്രത്തിൽ നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിെൻറ മറ്റൊരു നാഴികക്കല്ലാകുമെന്നും കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാറും സംഘടന സെക്രട്ടറി കെ.ടി. അയ്യപ്പൻകുട്ടിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു. വനിതാമതിൽ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെ അവസാനവട്ട ഒരുക്കം വിലയിരുത്താൻ മഹാസഭയുടെയും മഹിള യൂത്ത് മൂവ്മെൻറിെൻറയും നേതാക്കളുടെ സംസ്ഥാനതല യോഗം ഇൗ മാസം 25ന് ആലപ്പുഴയിൽ േചരും.
ജനരോഷത്തിൽ മുഖ്യമന്ത്രിക്ക് ഭയം –മുല്ലപ്പള്ളി
തിരുവനന്തപുരം: വനിതാമതിലിന് 50 കോടി രൂപ ചെലവഴിക്കാന്‍ തീരുമാനിച്ചശേഷം ഖജനാവില്‍ നിന്ന് പണം ചെലവഴിക്കില്ലെന്ന് ഇപ്പോള്‍ പറയുന്നത് ജനരോഷം ഭയന്നിട്ടാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. വനിതാമതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും അതിനായി ഒറ്റ പൈസ പോലും ചെലവാക്കില്ലെന്നും നിയമസഭയില്‍ പറഞ്ഞ സര്‍ക്കാരാണ് ഹൈകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ തുക മാറ്റിയ കാര്യം അറിയിച്ചത്. നാട് അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നം പ്രളയാനന്തരമുള്ള കേരളത്തിെൻറ ഭീകരാവസ്ഥയാണ്. ഇതല്ല വര്‍ഗീയമതില്‍ മാത്രമാണ് സര്‍ക്കാറിെൻറ അജണ്ട -മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.