കുറ്റ്യാടി: ഇടതുപക്ഷം തുടർച്ചയായി ഭരണം നടത്തിയിരുന്നെങ്കിൽ കേരളത്തിന് ബംഗാളിെൻറ ഗതിവരുമായിരുന്നെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേരളത്തിൽ യു.ഡി.എഫ് മാറിമാറി ഭരണത്തിൽ വരുന്നതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളോട് കിടപിടിക്കാവുന്ന പുരോഗതിയുണ്ടായത്. ഇടതുപക്ഷം മാത്രം ഭരിച്ച ബംഗാളിൽ ഇതൊന്നും ഉണ്ടായിട്ടില്ല. കുറ്റ്യാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ആഭിമുഖ്യത്തിൽ മണ്ഡലം പരിധിയിലെ ഗ്രാമ, േബ്ലാക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്ക് വേളം കാക്കുനിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി വക്രീകരിച്ചു കാണിക്കുകയാണ് ഇടതുപക്ഷം. യു.ഡി.എഫിൽ ഏറ്റവുമധികം വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. സമന്വയത്തിെൻറ പാതയാണ് പാർട്ടിയുടേത്. യു.ഡി.എഫിൽ പ്രശ്നമോ തർക്കമോ ഉണ്ടാവുേമ്പാൾ അവിടെ ഇടതുപക്ഷം ബി.ജെ.പിക്കാരുടെ ഭാഷയിലാണ് സംസാരിക്കുക. സമുദായങ്ങളെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു.
പാറക്കൽ അബ്ദുല്ല എം.എൽ.എ, കെ.ടി. അബ്ദുറഹ്മാൻ, പി.പി. റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ. നഇൗമ (വേളം), കാട്ടിൽ മൊയ്തു (ആയഞ്ചേരി), തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ൈവസ് പ്രസിഡൻറ് എഫ്.എം. മുനീർ, ഇബ്രാഹിം മുറിച്ചാണ്ടി, സി.കെ. അബു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.