പാതി വഴിയിൽ കുടുങ്ങിയവരെ അടിയന്തരമായി നാട്ടിലെത്തിക്കണം -പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇതര സംസ്​ഥാനങ്ങളിൽ നിന്ന്​ നാട്ടിലേക്ക്​ പുറപ്പെട്ട്​ പാതി വഴിയിൽ കുടുങ്ങിയ മുഴുവൻ മലയാളികളെയും അടിയന്തരമായി യുദ്ധകാല അടിസ്ഥാനത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ എടുക്കണമെന്ന്​ മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. 

സർക്കാറിന്  മുൻകൂട്ടി പ്ലാൻ ഇല്ലാതെ വരുന്നത് വലിയ കഷ്ടമാണ്. ഇത് മൂലം ഉണ്ടാകുന്ന മാനുഷിക പ്രശ്നങ്ങൾ സർക്കാർ കാണാതെ പോകരുത്. സംവിധാനങ്ങൾ പൂർത്തിയായിട്ടില്ല എന്ന് പറഞ്ഞു വഴിയിൽ നിൽകാൻ പറഞ്ഞാൽ അത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - PK Kunhalikkutty on Pravasi Return-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.