കന്നുകാലി നിരോധനം: മതേതര ​െഎക്യം അനിവാര്യം –കുഞ്ഞാലിക്കുട്ടി 

കോ​ഴി​ക്കോ​ട്​:  ക​ന്നു​കാ​ലി വി​ഷ​യം ന്യൂ​ന​പ​ക്ഷ​പ്ര​ശ്​​ന​മാ​ക്കി മു​ത​ലെ​ടു​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്നും ഇ​തി​നെ​തി​രെ മ​തേ​ത​ര ക​ക്ഷി​ക​ളു​ടെ ​െഎ​ക്യ​വും പ്ര​തി​ഷേ​ധ​വും ഉ​യ​ര​ണ​െ​മ​ന്നും മു​സ്​​ലിം ലീ​ഗ്​ ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. കോ​ട​തി​വി​ധി​ക​ൾ എ​ന്താ​യാ​ലും ജ​നാ​ധി​പ​ത്യ​ത്തി​ൽ പ​ര​മാ​ധി​കാ​രം ജ​ന​ങ്ങ​ൾ​ക്കാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നും  അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ജൂ​ൺ നാ​ലി​ന്​ കോ​ഴി​ക്കോ​ട്ട്​​ ചേ​രു​ന്ന ദേ​ശീ​യ ക​മ്മി​റ്റി​യി​ൽ മ​േ​ത​ത​ര കൂ​ട്ടാ​യ്​​മ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്​ ആ​േ​ലാ​ചി​ക്കും. കാ​ലി​നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​തി​രു​ക​ട​ക്ക​രു​ത്. ക​ണ്ണൂ​രി​ൽ പ​ര​സ്യ​മാ​യി ക​ശാ​പ്പ്​ ന​ട​ത്തി​യ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ ന​ട​പ​ടി ശ​രി​യ​ല്ല. ദേ​ശീ​യ​ത​ല​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തു​ന്ന മ​തേ​ത​ര മു​ന്ന​ണി​യി​ൽ സി.​പി.​എ​മ്മി​നോ​ട്​ കോ​ൺ​ഗ്ര​സ്​ പു​ല​ർ​ത്തു​ന്ന സ​മീ​പ​നം നോ​ക്കി​യാ​കും ഇ​തു​സം​ബ​ന്ധി​ച്ച ലീ​ഗി​​​െൻറ നി​ല​പാ​ടെ​ന്നും ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്​​ത​മാ​ക്കി. 

നോ​ട്ടു​നി​രോ​ധ​ന​ത്തി​​​െൻറ പ്ര​ത്യാ​ഘാ​തം രാ​ജ്യം ഇ​പ്പോ​ഴും അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​ന്നു​കാ​ലി നി​രോ​ധ​ന​വും അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തോ​ടെ രാ​ജ്യം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ കൂ​പ്പു​കു​ത്തും.

വി​ഴി​ഞ്ഞം ക​രാ​റി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടി​ല്ല. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത്​ അ​ന്വേ​ഷ​ണ​വും സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ബാ​ർ വി​ഷ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​​​െൻറ സ​മീ​പ​നം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​ൻ സ​ർ​വ​ക​ഷി യോ​ഗം വി​ളി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - pk kunhalikkutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.