കോഴിക്കോട്: വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ച് മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയ പരാതി കോഴിക്കോട് വിജിലന്‍സ് പ്രത്യേക ജഡ്ജി വി. പ്രകാശ് തള്ളി. പരാതി നിലനില്‍ക്കുന്നതല്ളെന്നും മതിയായ തെളിവില്ളെന്നും കണ്ടത്തെിയാണ് കോടതി നടപടി. പൊതുപ്രവര്‍ത്തകനായ ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ് ഹരജി നല്‍കിയത്. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വെളിപ്പെടുത്തലുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തുള്ളതിനേക്കാള്‍ സ്വത്ത് വര്‍ധിച്ചതായി കാണുന്നുവെന്നും ഇത് വരവുചെലവ് കണക്കുമായി പൊരുത്തപ്പെടുന്നില്ളെന്നുമായിരുന്നു ആരോപണം. പരാതിയില്‍ അഡീ. ലീഗല്‍ അഡൈ്വസര്‍ ഒ. ശശി കഴിഞ്ഞദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരന്‍ രണ്ടുതവണ വിജിലന്‍സിന് പരാതി നല്‍കിയതായി ലീഗല്‍ അഡൈ്വസറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പരാതികളിലൊന്ന് മലപ്പുറം ഡിവൈ.എസ്.പി അന്വേഷിച്ചതില്‍ വേണ്ടത്ര തെളിവില്ളെന്ന നിഗമനത്തിലത്തെിയിട്ടുള്ളതായും എസ്.പിക്ക് നല്‍കിയ പരാതിയാകട്ടെ ത്വരിതാന്വേഷണ ഘട്ടത്തിലുമാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.