മലപ്പുറം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് അധിക സീറ്റ് ചോദിച്ചത് കിട്ടാൻ വേണ്ടി തന്നെയാണെന്നും തരാൻ സീറ്റ് ഉണ്ടെന്നും ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. സാധാരണപോലെയല്ല, ഇത്തവണ സീറ്റ് കിട്ടാൻ വേണ്ടി തന്നെയാണ് ചോദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുസ്‍ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി.
കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ച തുടങ്ങിയിട്ടേയുള്ളൂ. പ്രാഥമിക ചർച്ചയാണ് കഴിഞ്ഞത്. ഇനിയും ചർച്ചയുണ്ടാവും. സമയമുണ്ടല്ലോ. കാര്യമായ ചർച്ച നടക്കാനിരിക്കുന്നേയുള്ളൂ. ഇതു സംബന്ധിച്ച മുസ്‍ലിം ലീഗിന്റെ യോഗം നടക്കാനുണ്ട്. സീറ്റു വിഷയത്തിൽ തീരുമാനമായെന്ന ചില വാർത്ത കണ്ടു. അത് തെറ്റാണ്.
കേന്ദ്രബജറ്റിൽ ആർക്കും ഒന്നുമില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ വൻകിടക്കാർക്ക് മാത്രം. ചെറുകിടക്കാർക്ക് തിരിച്ചുവരവ് അസാധ്യമാണ്. ഹജ്ജ് യാത്രാ നിരക്ക് ഒരുവിമാനത്താവളത്തിൽ നിന്ന് മാത്രം കൂട്ടി വാങ്ങുന്നതിന് ഒരു ന്യായീകരണവുമില്ല. നിരക്ക് കുറപ്പിക്കുന്നതിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.