മലപ്പുറം: അഞ്ചു വർഷത്തെ കാലാവധിയിൽ ജനോപകാരപ്രദമായ ഒന്നും ചെയ്യാത്ത ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം സർക്കാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.
സാധാരണക്കാർക്ക് കടുത്ത യാതനകളും പ്രയാസങ്ങളും മാത്രമാണുണ്ടായത്. അതിന് പുറമെ അഴിമതിയും സ്വജനപക്ഷപാതിത്വവും അരങ്ങു തകർക്കുകയാണ്. മന്ത്രിമാരുടെ പേരിൽ വരെ ആരോപണമുയർന്നു. നയതന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് പലതും കടത്തിയെന്ന ആക്ഷേപമുണ്ടായി കൊണ്ടിരിക്കുന്നു.
മന്ത്രി കെ.ടി ജലീൽ വിശുദ്ധ ഖുർആനെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. പ്രളയ പുനരധിവാസത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇപ്പോൾ മനസിലാവുന്നത്. കരിപ്പൂർ വിമാനത്താവളത്തിനെതിരെയുള്ളത് വ്യാജ പ്രചാരണങ്ങളാണ്. കോവിഡ് നിയന്ത്രണമുള്ളതുകൊണ്ട് പ്രതിഷേധങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്നാണ് സർക്കാറിെൻറ വ്യാമോഹം.
ജനം ബാലറ്റിലൂടെ പ്രതികരിക്കും. പി.എസ്.സി റാങ്ക് ഹോൾേഡഴ്സിനോട് ഇത്രയും അപരാധം ചെയ്ത സർക്കാർ കേരളത്തിലുണ്ടായിട്ടില്ല. അവരുടെ കണ്ണീരിെൻറ ശാപം മാത്രം മതി ഈ സർക്കാർ തകരാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.