ഹർത്താലിന് മന്ത്രിമാർ സാമുദായിക നിറം നൽകാൻ ശ്രമിച്ചു -കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനത്തിലൂടെയുണ്ടായ ഹർത്താലിന് മന്ത്രിമാർ സാമുദായിക നിറം നൽകാൻ ശ്രമിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

താനൂരിൽ തകർക്കപ്പെട്ട രണ്ട് കടകൾ ഒരു മത വിഭാഗത്തിൻെറതായിരുന്നു. അവിടെ മാത്രം കേന്ദ്രീകരിച്ച് മന്ത്രിമാർ സംഭവത്തിന് സാമുദായിക നിറം നൽകാൻ ശ്രമിച്ചു. താനൂരിൽ മുസ്ലിംകളുടേതടക്കം 18 കടകൾ ആക്രമിക്കപ്പെട്ടിട്ടും മന്ത്രിമാരുൾപ്പെടെ ഇത് കണ്ടില്ല. സംഘ് പരിവാർ ഉദ്ദേശിച്ചതും ഇത് സാമുദായികമായി പ്രചരിപ്പിച്ച ഇടതുപക്ഷവും ചെയ്തത് ഒന്നാണ്.

ഹർത്താൽ ആഹ്വാനം കലാപമുണ്ടാക്കാനായിരുന്നു. ഹർത്താൽ സംബന്ധിച്ച ഒരു കാര്യവും സർക്കാരും രഹസ്യാന്വേഷണ വിഭാഗവും അറിഞ്ഞില്ല. ഹർത്താലിന് പിന്നിൽ ആർ.എസ്.എസ് അനുഭാവികൾ ആണെന്നത് ഗൗരവമായ വിഷയമാണ്. സംഘപരിവാറിന്റെ ഹർത്താൽ പരാജയപ്പെടുത്തിയത് മുസ്ലിം ലീഗാണെന്നും അദ്ദേഹം പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളിലും മറ്റും പലരും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പറയുന്നു. എന്നാല്‍ അവര്‍ക്കെതിരെയൊന്നും  പോക്‌സോ ചുമത്താതെ ബാനര്‍ പിടിച്ചു പ്രകടനം നടത്തുന്നവര്‍ക്കെതിരേ മാത്രം  പോക്‌സോ ചുമത്തുന്നത് അവസാനിപ്പിക്കണം. ഹർത്താലിൽ പങ്കെടുത്തെന്ന പേരിൽ നിരപരാധികളെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കോഴിക്കോട്: സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയുന്നതില്‍ പൊലീസും ഇൻറലിജന്‍സും പരാജയപ്പെട്ടതായി മുസ്്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.   അപ്രഖ്യാപിത ഹര്‍ത്തിലി​​​െൻറ പിന്നില്‍ ആര്‍.എസ്.എസ് അനുഭാവികളാണെന്നു ബോധ്യപ്പെട്ടിരിക്കുകയാണ്​. ഹര്‍ത്താല്‍ കഴിഞ്ഞ ശേഷം നിരപരാധികളെ ഒന്നടങ്കം പിടിച്ചു ജയിലിലടക്കുക മാത്രമാണ് പൊലീസ് ചെയ്യുന്നത്. അക്രമത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കാം, എന്നാല്‍ നിരപരാധികളെ അറസ്റ്റു ചെയ്യുകയാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു.  

നേരത്തെ  പ്രശ്‌നങ്ങളുള്ള താനൂരില്‍ മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്നു പൊലീസ് സ്റ്റേഷന്റെ അടുത്തുള്ള കെ.ആര്‍ ബേക്കറി തകര്‍ത്തതില്‍ നിന്നും വ്യക്തമാണെന്നും സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വി.കെ ഇബ്രാഹീം കുഞ്ഞ്, എം.എ റസാഖ് മാസ്റ്റര്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    
News Summary - pk kunhalikutty on harthal- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.