മലപ്പുറം: ആക്രമണങ്ങളും കൊലപാതകങ്ങളും പതിവായ സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നതിനെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം മനഃസാക്ഷിയെ മുറിപ്പെടുത്തുന്നതാണ്. മാര്‍ച്ച് മൂന്നിന് നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന യു.ഡി.എഫ് രാപകല്‍ സമരത്തിലെ മുഖ്യവിഷയം കൊലപാതക രാഷ്ട്രീയമാകുമെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ആദിവാസി യുവാവ് മധുവിെൻറ മരണം അപലപനീയവും സംസ്ഥാനത്തിെൻറ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച സംഭവവുമാണ്. അടുത്ത കാലത്തൊന്നും ഇത്രയും ചീത്തപ്പേരുണ്ടാക്കിയ സംഭവം അരങ്ങേറിയിട്ടില്ല. ലോക്സഭയില്‍ ചര്‍ച്ച വരുമ്പോഴെല്ലാം വടക്കേ ഇന്ത്യയിലെ കാര്യങ്ങളാണ് നമ്മള് ചൂണ്ടിക്കാണിച്ചിരുന്നത്. ഇനി അത് നടക്കില്ല. മധുവിെൻറ മരണം ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാണ്. ഇനി അവര്‍ പറയുന്നത് നമ്മള് കേള്‍ക്കേണ്ടിവരും.
കണ്ണൂരിലെ കൊലപാതകങ്ങള്‍ ഉണങ്ങാത്ത മുറിവായി നിലനില്‍ക്കുകയാണ്. എല്ലാം കഴിഞ്ഞെന്ന് വിചാരിച്ചിരുന്നപ്പോള്‍ മണ്ണാര്‍ക്കാട്ടും രാഷ്ട്രീയ കൊലപാതകം അരങ്ങേറി.
ലീഗും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.