മലപ്പുറം: യു.ഡി.എഫ് ഭരണത്തിൽ വന്നാൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിൽ അധികാര തർക്കമുണ്ടാവില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എൽ.ഡി.എഫിലെ പല ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്. അതിൽ ചിലർ യു.ഡി.എഫുമായി ബന്ധപ്പെടുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉമ്മൻചാണ്ടിയെ മുമ്പിൽ നിർത്തി കോൺഗ്രസ് ഒരു കൂട്ടായ്മക്ക് ശ്രമിക്കുന്നത് ഗുണകരമാണ്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂട്ടായി ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാവും എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനെ അനുസരിക്കാമെന്ന ധാരണയിലാണ് ഇരുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാർട്ടിയും തങ്ങളും എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും. കേരളത്തിലാണ് തന്‍റെ പ്രവർത്തന മേഖല പ്രഖ്യാപിച്ചിട്ടുള്ളത്. സജീവമായ ചുമതലകൾ സംസ്ഥാനത്തുണ്ടെന്നും ചാനൽ അഭിമുഖത്തിൽ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.