മലപ്പുറം: അഞ്ചാം മന്ത്രിയെന്നത് മുസ് ലിം ലീഗ് ചെയ്ത വിട്ടുവീഴ്ചയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.െക. കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷം കുറവായതു കൊണ്ട് മന്ത്രിസഭാ രൂപീകരണ സമയത്ത് ഒരു സ്ഥാനം വേണ്ടെന്ന നിലപാട് സ്വീകരിച്ചു. ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നീ പദവികളിൽ തർക്കം വന്നപ്പോൾ തൽകാലം സ്ഥാനമെടുക്കാതെ ലീഗ് മാറിനിന്നു. ഇനി വരുന്ന ഒരു സ്ഥാനം തരാമെന്ന് മുന്നണി നേതൃത്വം പറഞ്ഞിരുന്നു. അത് അഞ്ചാം മന്ത്രിയിൽ കലാശിച്ചു. അഞ്ചാം മന്ത്രി വിഷയത്തിലെ എല്ലാ പഴിയും ലീഗ് കേൾക്കേണ്ടി വന്നുവെന്നും കുഞ്ഞാലിക്കുട്ടി ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്താണ് അഞ്ചാം മന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം ഉടലെടുത്തത്. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം പിന്നിടുന്നതിനു മുന്‍പ് തന്നെ വാഗ്ദാനം ചെയ്ത അഞ്ചാമതൊരു മന്ത്രി സ്ഥാനം കൂടി വേണമെന്ന ആവശ്യവുമായി ലീഗ് നേതാക്കള്‍ രംഗത്തെത്തിയത്.
അർഹതപ്പെട്ട അഞ്ചാം മന്ത്രി സ്ഥാനം നേടിയെടുക്കണമെന്ന ആവശ്യവും ലീഗിനുള്ളിൽ നിന്ന് ശക്തമായിരുന്നു. അന്ന് മന്ത്രിയെ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫ് വിട്ട് മുസ് ലിം ലീഗിലെത്തിയ മഞ്ഞളാംകുഴി അലിയാണ് അഞ്ചാം മന്ത്രിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.