ന്യൂഡൽഹി: രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൗനമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ജനാധിപത്യപരമായ രീതിയിൽ ര ാജ്യത്ത് ചർച്ചകൾ നടക്കുന്നില്ല. ഒന്നും ചെയ്യാതെ നന്നായി വിപണനം നടത്തുന്നതാണ് മോദി സര്‍ക്കാറിെൻറ പ്രത്യേകതയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. രാജ്യം നേരിടുന്ന ഗൗരവപ്പെട്ട പ്രശ്നങ്ങൾക്കൊപ്പം പരിഹാരം കാണാൻ സർക്കാറിന് സാധിക്കുന്നില്ല. തമിഴ്നാട് ഈ രാജ്യത്തിെൻറ ഭാഗമാണ്. എന്നാല്‍, അവിടത്തെ ജനങ്ങള്‍ കുടിവെള്ളമില്ലാതെ നട്ടം തിരിയുന്നു. അതേക്കുറിച്ച് ആരും പാര്‍ലമെൻറില്‍ മിണ്ടി കേള്‍ക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ തൊഴിലില്ലായ്മ ഏറെ വര്‍ധിച്ചു. വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞു. സാമ്പത്തിക രംഗം പാടേ തകര്‍ന്നു.
ഒരുകാലത്ത് സാമ്പത്തിക രംഗത്ത് ലോകരാജ്യങ്ങള്‍ ഇന്ത്യയെക്കുറിച്ചു സംസാരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് ഇന്ത്യ സാമ്പത്തികമായി പിന്നാക്കം പോയി എന്നതാണ് യാഥാര്‍ഥ്യം. മുത്തലാക്ക് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന നിലയിലാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഇന്ധന വില വര്‍ധനയില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് സി.പി.എമ്മിലെ എ.എം ആരിഫ് ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ഒന്നിലധികം തവണ ശ്രീനാരായണ ഗുരുവിെൻറ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത് എന്ന ശ്ലോകം ഉദ്ധരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയ ആരിഫ് മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്നു പറഞ്ഞ ശ്രീനാരാണ ഗുരു മനുസ്മൃതിയെയും ബ്രാഹ്മണ മേധാവിത്വത്തെയും ശക്തായി എതിര്‍ത്തിരുന്ന വ്യക്തിയായിരുന്നു എന്നു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.