മലപ്പുറം: ചെങ്ങന്നൂരില്‍ യു.ഡി.എഫിെൻറ പരാജയ കാരണം ഗൗരവപൂർവം പരിശോധിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വിജയിക്കുമെന്ന് കരുതിയിടത്തുനിന്നാണ് പരാജയത്തിലേക്ക് ഫലം മറിഞ്ഞത്. കോണ്‍ഗ്രസും ഈ വിഷയം പരിശോധിക്കണം.
മുസ്ലിം ലീഗിന് സ്വാധീനമുള്ള മേഖലയിലെല്ലാം യു.ഡി.എഫിന് നല്ല മുന്നേറ്റമുണ്ടായി. ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെ ലീഗിെൻറ സമുന്നത നേതാക്കളെല്ലാം ചെങ്ങന്നൂരില്‍ ക്യാമ്പ് ചെയ്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഉപതെരഞ്ഞെടുപ്പ് എല്ലാത്തിെൻറയും വിലയിരുത്തലല്ല. എൽ.ഡി.എഫിെൻറ വിജയം എല്ലാത്തിെൻറയും അവസാനമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.