തിരുനാവായ: രാജ്യം നേരിടുന്ന പ്രതിസന്ധി ജനങ്ങളുടെ പ്രശ്നമായതിനാല്‍ അതിനെ മറികടക്കാന്‍ എല്ലാവിധ രാഷ്ട്രീയാഭിപ്രായങ്ങളും മാറ്റിവെച്ച് ഒറ്റക്കെട്ടായി നീങ്ങുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പട്ടര്‍നടക്കാവില്‍ സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കാനത്തെിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എന്തിനെയും നേരിടാനുള്ള ഇച്ഛാശക്തി നമുക്കുണ്ട്. അതുകൊണ്ടു തന്നെ ഇതിനെയും നമുക്ക് അതിജീവിക്കാനാവും. സാധാരണക്കാര്‍ ആശ്രയിക്കുന്ന സഹകരണ ബാങ്കുകളെ മാറ്റി നിര്‍ത്തിയത് ജനത്തെ ദുരിതത്തിലാക്കിയതിനാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.